‘സമത്വകൈരളി’ കേരളപ്പിറവി ദിനാഘോഷം

ദോഹ,ഖത്തര്‍: ശാന്തിനികേതൻ ഇന്ത്യന്‍ സ്കൂളില്‍ മലയാളവിഭാഗത്തി​​​െൻറ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ.സുഭാഷ്നായർ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ ദൃശ്യവിസ്മയമായി മാറി. സ്വാഗതഗാനം, തിരുവാതിരകളി, സംഘഗാനം, ശാസ്ത്രീയ നൃത്തം, കവിതാലാപനം എന്നിവ നടന്നു. ‘മാറുന്ന മലയാളിയും അന്യംനിന്നു പോവുന്ന മാനവികമൂല്യങ്ങളും’ വിഷയത്തിൽ വിദ്യാര്‍ഥികൾ പ്രഭാഷണം അവതരിപ്പിച്ചു. സൈദ് പുറായിൽ എന്ന വിദ്യാര്‍ഥിയുടെ ‘എ​​​െൻറ മലയാളം’ എന്ന സ്ലൈഡ് പ്രദര്‍ശനം കേരളീയ സംസ്കാരത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ പര്യാപ്തമായിരുന്നു. സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ ശിഹാബുദ്ദീന്‍പുലത്ത് ആശംസകള്‍നേര്‍ന്നു. മലയാളവിഭാഗം അധ്യാപകൻ പ്രസാദ് കേരളപ്പിറവിദിനസന്ദേശം നല്‍കി. നിമാഹാഷിം സ്വാഗതവും ലിയഷെറിന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.