‘ഖുർആൻ പഠനത്തിന് മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുക’

ദോഹ: ഖുർആൻ പഠനത്തിന് ആധുനികമായ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് പണ്ഡിതനും എറണാകുളം കലൂർ ദഅവ മസ്ജിദ് ഇമാമുമായ ബഷീർ മുഹ്‌യുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു. റയ്യാൻ സോൺ ഖുർആൻ സ്​റ്റഡി സ​​െൻറർ നടത്തിയ പ്രശ്നോത്തരി വിജയികളെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിരൽതുമ്പിൽ പഠനത്തിനുള്ള എല്ലാ വഴികളും ലഭ്യമായിരിക്കെ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട്​ സ്ഥാനങ്ങൾ നേടിയവരെ ആദരിച്ചു. 60 ശതമാനത്തിൽ കൂടുതൽ മാർക്ക്​ നേടിയവർക്ക്​ പ്രോത്സാഹന സമ്മാനം നൽകി.
ഖുർആൻ സ്​റ്റഡി സ​​െൻറർ ഖത്തർ അധ്യക്ഷൻ വി.ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. റയാൻ സോണൽ സെക്രട്ടറി അഹമ്മദ് ഷാഫി സ്വാഗതവും ഖുർആൻ സ്​റ്റഡി സ​​െൻറർ റയ്യാൻ സോൺ അധ്യക്ഷൻ അബ്​ദുൽ ഹമീദ് നന്ദിയും പറഞ്ഞു. കോഡിനേറ്റർ എം.എം. അബ്​ദുൽ ജലീൽ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.