ദോഹ: മികച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനം കാഴ്ചവെച്ചതിന് ഖത്തർ ഗ്യാസിന് സുസ്ഥിരത പുരസ്കാരം. ഖത്തർ സുസ്ഥിര വാരത്തോട് അനുബന്ധിച്ച ഖത്തർ സസ്റ്റയ്നബിലിറ്റി അവാർഡിലാണ് ഖത്തർ ഗ്യാസിെൻറ ജെട്ടി ബോയ്ൽഒാഫ് ഗ്യാസ് (ജെ.ബി.ഒ.ജി) റിക്കവറി ഫെസിലിറ്റി പുരസ്കാരം സ്വന്തമാക്കിയത്. റാസ്ലഫാൻ സിറ്റിയിൽ സ്ഥാപിച്ച ബർത്തുകളിൽ നിന്ന് കപ്പലുകളിലേക്ക് ദ്രവീകൃത പ്രകൃതി വാതകം ലോഡ് ചെയ്യുേമ്പാഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പരമാവധി കുറയ്ക്കുകയും ഉൗർജം സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് ജെ.ബി.ഒ.ജി സാേങ്കതിക വിദ്യ ഏർപ്പെടുത്തിയത്.
നേരത്തേ കപ്പലിലേക്ക് ലോഡ് ചെയ്യുേമ്പാൾ കുറച്ച് എൽ.എൻ.ജി കത്തിച്ചുകളയുകയായിരുന്നുവെങ്കിൽ ജെ.ബി.ഒ.ജി സംവിധാനത്തിലൂടെ ഇതിെൻറ അളവ് വലിയ തോതിൽ കുറക്കാൻ സാധിച്ചു. 2014 ഒക്ടോബറിൽ സ്ഥാപിച്ച സംവിധാനത്തിലൂടെ ലോഡ് ചെയ്യുേമ്പാൾ കത്തിച്ചുകളഞ്ഞിരുന്ന എൽ.എൻ.ജിയുടെ 90 ശതമാനവും തിരിച്ചുപിടിക്കാൻ സാധിച്ചു. ഇത് തിരിച്ച് പ്ലാൻറുകളിലേക്ക് എത്തിച്ച് ഫ്യുവൽ ഗ്യാസായോ എൽ.എൻ.ജി ആയോ മാറ്റുകയാണ് ചെയ്യുന്നത്. പ്രതിവർഷം 1.6 ദശലക്ഷം ടണ്ണിെൻറ കാർബൺ ബഹിർഗമനാണ് ഇതിലൂടെ തടയാൻ സാധിച്ചത്. 1.75 ലക്ഷം കാറുകൾ ഉണ്ടാക്കുന്ന മലിനീകരണത്തിന് തുല്യമാണ് തടഞ്ഞത്. ഇൗ സംവിധാനത്തിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കാനും ഖത്തർ ഗ്യാസിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.