എക്​സിറ്റ്​ ആവശ്യമുണ്ടോയെന്ന്​ ഒാൺലൈൻ വഴി അറിയാം

എക്​സിറ്റ്​ പെർമിറ്റ്​ ആവശ്യമുള്ള അഞ്ച്​ ശതമാനം ജീവനക്കാർക്ക്​ വിവരം അറിയാനാണ്​ സൗകര്യം ഏർപ്പെടുത്തിയത്​
ദോഹ: രാജ്യത്ത്​ നിന്ന്​ പോകുന്നതിന്​ അനുമതി ആവശ്യമുള്ളവർ ആരൊക്കെയാ​െണന്ന്​​ ഒാൺലൈൻ വഴി അറിയുന്നതിന്​ സൗകര്യം. ഖത്തറിൽ ജീവനക്കാർക്ക്​ ഏറെ ആശ്വാസമായി നടപ്പാക്കിയ എക്​സിറ്റ്​ പെർമിറ്റ്​ ഒഴിവാക്കലി​​​െൻറ ഭാഗമായി കമ്പനികൾക്ക്​ അഞ്ച്​ ശതമാനം ​േപരെ എക്​സിറ്റ്​ ആവശ്യമുള്ളവരായി നിലനിർത്താൻ അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ കമ്പനികൾ അഞ്ച്​ ശതമാനം പേരിൽ ഉൾപ്പെടുത്തിയിട്ടു​ണ്ടോയെന്നും എക്​സിറ്റ്​ പെർമിറ്റ്​ ആവശ്യമുണ്ടോ എന്നും അറിയുന്നതിനാണ്​ സൗകര്യം ഏർപ്പെടുത്തിയത്​. ഇതിന്​ https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/exitservices/exitpermitenquiry എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതിയാകും. വെബ്​സൈറ്റിൽ ഖത്തർ ​െഎഡൻറിറ്റി നമ്പർ നൽകിയാൽ എക്​സിറ്റ്​ ആവശ്യമുണ്ടോ എന്ന്​ അറിയാൻ സാധിക്കും. ഒക്​ടോബർ 28നാണ്​ രാജ്യത്ത്​ എക്​സിറ്റ്​ പെർമിറ്റ്​ ഒഴിവാക്കിയത്​. എക്​സിറ്റ്​ ആവശ്യമുള്ള ജീവനക്കാരുടെ പട്ടികകൾ കമ്പനികൾ അധികൃതർ കൈമാറിയിരുന്നു. തുടർന്നാണ്​ ആഭ്യന്തര മന്ത്രാലയം വെബ്​സൈറ്റ്​ അപ്​ഡേറ്റ്​ ചെയ്യുകയും എക്​സിറ്റ്​ ആവശ്യമുണ്ടോ എന്ന്​ മനസ്സിലാക്കാൻ സൗകര്യം ഏർപ്പെടുത്തുകയും ചെയ്​തത്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.