എജുക്കേഷൻ സിറ്റിയിൽ ഖത്തർ ഫൗണ്ടേഷൻ സ്​കേറ്റ്​ പാർക്ക്​

ദോഹ: എജുക്കേഷൻ സിറ്റിയിൽ പുതിയ സ്​കേറ്റ്​ പാർക്ക്​ ഖത്തർ ഫൗണ്ടേഷൻ ആരംഭിച്ചു. എജുക്കേഷൻ സിറ്റിയിലെ വെസ്​റ്റ്​ ​ഗ്രീൻ സ്​പൈനിൽ ക്യു സ്​​പോർട്​സുമായി ചേർന്നാണ്​ പാർക്ക്​ ആരംഭിച്ചത്​. സ്​കേറ്റിങിനുള്ള എല്ലാ സൗക​ര്യങ്ങൾക്കും ഒപ്പം പരിശീലനത്തിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്​. സ്​കേറ്റ്​ ഉപകരണങ്ങൾ പാർക്കിൽ വാടകക്കും ലഭിക്കും. പാർക്കിൽ തന്നെയുള്ള പരിശീലകരിൽ നിന്ന്​ പഠിക്കാനുള്ള സൗകര്യവുമുണ്ടാകും. ആഴ്​ചയിൽ എല്ലാ ദിവസവും പാർക്ക്​ തുറക്കും. രാവിലെ ആറ്​ മുതൽ രാത്രി 9.45 വരെയാണ്​ പാർക്കി​​​െൻറ പ്രവർത്തനം. അക്കാദമി പാർക്കിങ്​ ഗേറ്റ്​ ഒന്ന്​ വഴിയാണ്​ പാർക്കിലേക്ക്​ പ്രവേശിക്കാനാകുക.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.