എളുപ്പത്തിൽ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാം

ദോഹ: രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും സാഹചര്യങ്ങൾക്കനുസരിച്ച് ഏത് സേവനം ഉപയോഗപ്പെടുത്തണമെന്നും വ്യക്തമാക്കിയുള്ള ആരോഗ്യമന്ത്രാലയത്തി​​െൻറ പുതിയ മാർഗരേഖ പുറത്തിറങ്ങി. ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്റ മെഡിസിൻ എന്നിവരുമായി സഹകരിച്ചാണ് മന്ത്രാലയം വിശദമായ മാർഗരേഖ പുറത്തിറക്കിയത്. വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത് 2018(വിഷ്) നടത്തുന്ന ആരോഗ്യ വാരാചരണത്തി​​െൻറ ഭാഗമായാണ് ഗൈഡ് ടു ഹെൽത്ത്കെയർ സർവീസ്​ ഇൻ ഖത്തർ എന്ന പേരിലുള്ള മാർഗരേഖ ജനങ്ങൾക്കായി അവതരിപ്പിച്ചത്. കുട്ടികൾ, മുതിർന്നവർ, പ്രായമായവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വിവരങ്ങൾ ഉൾപ്പെടുത്തിയതെന്നും ഖത്തറിലെ ആരോഗ്യസേവനങ്ങൾ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ഇതിലടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ സഹമന്ത്രി ഡോ. സാലിഹ് അൽ മർരി പറഞ്ഞു.

എച്ച്.എം.സി, പി.എച്ച്.സി.സി, സിദ്റ തുടങ്ങിയ ആരോഗ്യ സേവന ദാതാക്കൾ നൽകുന്ന സേവനങ്ങൾ ഏതൊക്കെയാണെന്നും എങ്ങനെയാണ് ആരോഗ്യ കേന്ദ്രങ്ങളിൽ അപ്പോയിൻറ്​മ​​െൻറ്​ എടുക്കേണ്ടതെന്ന്​ ഇതിലുണ്ടെന്നും ഡോ. അൽ മർരി വ്യക്തമാക്കി. മാർഗരേഖ പുറത്തിറക്കൽ സംബന്ധിച്ച് വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വർഷത്തിനുള്ളിൽ ഒമ്പത് പൊതു ആശുപത്രികളാണ് ആരംഭിച്ചതെന്നും പ്രാഥമീകാരോഗ്യമേഖലയിൽ ആറ് ഹെൽത്ത് സ​​െൻററുകളും വെൽനസ്​ സ​​െൻററും ആരംഭിച്ചിട്ടുണ്ടെന്നും സ്വകാര്യമേഖലയിൽ നിരവധി കേന്ദ്രങ്ങളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിൽ വലിയ വളർച്ചയാണ് ഖത്തർ അടുത്ത കാലങ്ങളിൽ കൈവരിച്ചത്​. രോഗികൾക്ക് അത്യാധുനിക, ലോകോത്തര ചികിത്സയാണ് നൽകുന്നതെന്നും ആരോഗ്യ സഹമന്ത്രി സൂചിപ്പിച്ചു.

ഉർദു, മലയാളം, തഗാലോഗ്, നേപ്പാളി, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ആരോഗ്യമന്ത്രാലയത്തി​​െൻറ മാർഗരേഖ ലഭ്യമാണ്. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച് രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങൾക്കും കൃത്യമായ വിവരം ഉണ്ടാകേണ്ടതുണ്ടെന്നും രാജ്യത്തെ മുഴുവൻ താമസക്കാരും സേവനങ്ങൾ എളുപ്പമാകുന്നതി​​െൻറ ഭാഗമായി ഹെൽത്ത് കാർഡുകൾ എടുക്കണമെന്നും ഡോ. അൽ മർരി ആവശ്യപ്പെട്ടു. ഹമദ് മെഡിക്കൽ കോർപറേഷൻ പ്രതിനിധി മഹ്മൂദ് അൽ റൈസി, പി.എച്ച്.സി.സി മാനേജിംഗ് ഡയറക്ടർ ഡോ. മറിയം അബ്​ദൽ മലിക്, സിദ്റ മെഡിസിൻ മെഡിക്കൽ എജുക്കേഷൻ ചെയർമാൻ െപ്രാഫ. ഇബ്റാഹിം ജനാഹി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.