‘കേരള പുനർനിർമാണം: പ്രവാസികൾ ക്രിയാത്​മകമായി ഇടപെടണം’

ദോഹ: കേരള പുനർ നിർമാണത്തിൽ പ്രവാസികളുടെ സാമ്പത്തിക പിന്തുണ മാത്രമല്ല ക്രിയാത്മകമായ ഇടപെടലുകളും ബദൽ നിർമാണ ചിന്തകളും അനിവാര്യമാണെന്ന് ഉർവി ഫൗണ്ടേഷൻ ചെയർമാൻ ആർകിടെക്ട് ഹസൻ നസീഫ് അഭിപ്രായപ്പെട്ടു. ‘പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക’ പ്രമേയത്തിൽ ഊന്നിയുള്ള കൾച്ചറൽ ഫോറം കാമ്പയിനി​​​െൻറ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ശിൽപശാലകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തി​​​െൻറ പുതിയ സാഹചര്യത്തിൽ ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ വ്യത്യസ്ത നിർമാണ രീതികൾ വ്യാപകമായി ഉപയോഗിക്കണം. പലപ്പോഴും ഭവന നിർമാണത്തെ സംബന്ധിച്ച തെറ്റായ കാഴ്‌ചപ്പാടുകളാണ് ബദൽ രീതികൾക്ക് തടസ്സം. ഈ സാഹചര്യങ്ങളിൽ പ്രവാസി മലയാളികളുടെ ഈ മേഖലയിലെ ഇടപെടൽ ബദൽ രീതികളെ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു.

നിർമാണ മേഖലയിലെ ഉദ്യോഗസ്ഥർ, ബദൽ രീതികളോട് താൽപര്യമുള്ളവർ, കുടുംബ സദസ്സുകൾ , വിദ്യാർഥികൾ തുടങ്ങി വ്യത്യസ്​ത തുറകളിൽ ഉള്ളവർക്കായി സംഘടിപ്പിച്ച ശിൽപശാലകൾക്ക് അദ്ദേഹം നേതൃത്വം നൽകി. നിർമാണമേഖലയിലെ പ്രൊഫഷണലുകൾക്ക് കൾച്ചറൽ ഫോറം ഓഫിസിലും വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ബർവ വില്ലേജിലും ജില്ല അടിസ്ഥാനത്തിൽ രജിസ്​റ്റർ ചെയ്യപ്പെട്ടവർക്ക് സി.ഐ.സി ഹാളിലും അൽഖോറിലുമായി ശിൽപശാലകൾ നടത്തി. കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡൻറ്​ ഡോ. താജ് ആലുവ, വൈസ് പ്രസിഡൻറുമാരായ തോമസ് സക്കറിയ, ശശിധര പണിക്കർ എന്നിവർ വിവിധ ശിൽപശാലകൾ ഉദ്ഘടാനം ചെയ്തു. കാമ്പയിൻ ജനറൽ കൺവീനർ എ.സി. മനീഷ്, കൺവീനർ താസിൻ അമീൻ, കൾച്ചറൽ ഫോറം നേതാക്കളായ സാദിഖ് അലി, മുഹമ്മദ് കുഞ്ഞി, സാജിദ് റഹ്മാൻ, ഫാജിസ് കണ്ണൂർ, ഷമീൽ, യാസിർ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.