ഖത്തർ ഉപരോധത്തെ അതിജീവിച്ചു -അമീർ

ദോഹ: അയൽ രാജ്യങ്ങൾ ഖത്തറിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധത്തെ അതിജീവിക്കുന്നതിൽ രാജ്യം വിജയിച്ചതായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. നിലവിലെ പ്രതിസന്ധി തുടരുന്നത്​ ഗൾഫ് സഹകരണ കൗൺസിലി​​െൻറ (ജി.സി.സി) ശക്തി ക്ഷയിപ്പിക്കുകയാണ് ചെയ്യുകയെന്നും അമീർ അഭിപ്രായപ്പെട്ടു. മജ്​ലിസ്​ ശൂറയുടെ 47ാമത്​ യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിൽ സമാധാനം കൈവരണമെങ്കിൽ പരസ്​പരം ആദരിക്കാനും അംഗീകരിക്കാനും തയാറാകണം. ഒരു രാജ്യത്തി​​െൻറ പരമാധികാരം ചോദ്യം ചെയ്ത് സമാധാനം കൊണ്ട് വരാൻ സാധിക്കില്ല.

പരസ്​പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കണമെന്നും അമീർ അഭിപ്രായപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം പരസ്​പരമുള്ള ചർച്ചകളാണ്. മേഖലയിൽ ഇത്തരം പ്രതിസന്ധികൾ അംഗ രാജ്യങ്ങൾക്കിടയിൽ ഉണ്ടാകുമ്പോൾ ജി.സി.സി ദുർബലപ്പെടുകയാണ് ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങളിൽ നിന്ന് ജി.സി.സി നേതൃത്വം പാഠം പഠിക്കുമെങ്കിൽ അത്രയും നല്ലതെന്ന് അമീർ ചൂണ്ടിക്കാട്ടി. ഭാവയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും സംവിധാനങ്ങളും ജി.സി.സിക്ക് ഉണ്ടാകണം. തർക്കങ്ങൾ പരിഹരിക്കാൻ കഴിയുന്ന സംവിധാനം ജി.സി.സിക്ക്​ സ്ഥാപി​െച്ചടുക്കാൻ കഴിയണമെന്നും അമീർ ആവശ്യപ്പെട്ടു. ഉപരോധം ആരംഭിച്ച ശേഷം സമസ്​ത മേഖലകളിലും ഖത്തർ വളർച്ച കൈവരിക്കുകയാണ്​ ചെയ്​തതെന്ന്​ അമീർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ, ഉൗർജം, കയറ്റുമതി, ആഭ്യന്തര വളർച്ച, സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം നേട്ടം കൈവരിക്കാൻ സാധിച്ചു.

ഗൾഫ് പ്രതിസന്ധിക്ക് ശേഷം ഖത്തർ സാമ്പത്തികമായി ശക്തിപ്പെടുകയാണ് ചെയ്തത്. ഭക്ഷ്യ സുരക്ഷയും ശുദ്ധജലവും ഉറപ്പ് വരുത്താൻ കഴിഞ്ഞതായും അമീർ വ്യക്തമാക്കി. വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനും ശുദ്ധജലം കൂടുതലായി സംഭരിക്കാനുമുള്ള കൂടുതൽ പദ്ധതികൾ പ്രാവർത്തികമാകുകയാണ്​. രാജ്യത്തി​​െൻറ കയറ്റുമതി 18 ശതമാനം വർധിച്ചു. റിയാലി​​െൻറ മൂല്യത്തിന് ഒരു തരത്തിലുള്ള ഇടിവും വന്നില്ലെന്നതും ശ്രദ്ധേയമാണ്. ഖത്തറി​​െൻറ ഇന്ധന കയറ്റുമതിയെ ഉപരോധം ഒരു നിലക്കും ബാധിച്ചില്ല. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതകം കയറ്റുമതി രാജ്യം എന്ന പേര് അങ്ങിനെ തന്നെ നിലനിർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സർക്കാറി​​െൻറ ചെലവ് 20 ശതമാനം കുറഞ്ഞതായി അമീർ ത​​​െൻറ പ്രസംഗത്തിൽ വെളിപ്പെടുത്തി. എണ്ണയെ മാത്രം ആശ്രയിക്കുന്നതിന് പകരം വിവിധ മേഖലയെ സാമ്പത്തിക േസ്രാതസ്സായി കാണുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഖത്തർ ഈ വർഷം 2.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമീർ അറിയിച്ചു.

വരും വർഷങ്ങളിൽ ഇത് മൂന്ന് ശതമാനമായി വർധിക്കും. ഉപരോധ കാലത്ത് രാജ്യത്ത് ഫാക്ടറികളുടെ എണ്ണത്തിൽ 14 ശതമാനം വർധനവുണ്ടായതായി അമീർ വ്യക്തമാക്കി. മജ്​ലിസ്​ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കം ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം പ്രസംഗത്തിൽ അറിയിച്ചു. ഫലസ്​തിൻ ജനതക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച അമീർ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വ രഹിതങ്ങളായ പ്രവർത്തനങ്ങളെ അപലപിച്ചു. സിറിയൻ പ്രതിസന്ധി പരിഹരിക്കണമെന്ന ആഗ്രഹമാണ് ഖത്തറിനുള്ളത്. രാഷ്​ട്രീയമായി പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. യമനിലെ പ്രതിസന്ധി സൈനിക നീക്കത്തിലൂടെയല്ല സാമാധാന ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നതാണ് രാജ്യത്തി​​െൻറ അഭിപ്രായമെന്ന് അമീർ അറിയിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.