അയൽരാജ്യത്ത്​ തടവിലുള്ള നാല് ഖത്തരികളെ വിട്ടയക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി

ദോഹ: അയൽരാജ്യത്ത് തടവിലാക്കപ്പെട്ട നാല് ഖത്തരികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. അലി ബിൻ സിമൈഖ് അൽ മർരി യു എന്നിനോടാവശ്യപ്പെട്ടു. യു എൻ മനുഷ്യാവകാശ സംരക്ഷണ വിഭാഗം സ്​പെഷൽ റിപ്പോർട്ടെർ ഫിയോനുല നി അവോലിനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഡോ. അലി അൽ മർരി ഇക്കാര്യം ഉന്നയിച്ചത്. എത്രയും പെട്ടെന്ന് പൗരന്മാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും മനുഷ്യാവകാശ സമിതി ചെയർമാൻ ആവശ്യപ്പെട്ടു.

ഖത്തറിനെതിരായ ഉപരോധത്തി​​െൻറ ഏറ്റവും പുതിയ വിവരങ്ങളടങ്ങിയ റിപ്പോർട്ട് യു.എൻ മനുഷ്യാവകാശ സംരക്ഷണ സ്​പെഷൽ റിപ്പോർട്ടർക്ക് അലി അൽ മർരി കൈമാറി. യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ശരിവെച്ച മനുഷ്യാവകാശ ലംഘനങ്ങൾ അടക്കമുള്ള റിപ്പോർട്ടാണ് കൈമാറിയത്. ദേശീയ മനുഷ്യാവകാശ സമിതിയുടെ വാർഷിക റിപ്പോർട്ടും ഒരു വർഷം പിന്നിട്ട ഉപരോധവുമായി ബന്ധപ്പെട്ട റിപ്പോർട്ടും യു.എൻ പ്രതിനിധിക്ക് കൈമാറി. ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തിയ അയൽരാജ്യം നാല് ഖത്തരികളെ തടവിലാക്കിയിരിക്കുകയാണെന്നും അവരെവിടെയാണെന്ന വിവരം ലഭ്യമായിട്ടില്ലെന്നും അലി ബിൻ സിമൈഖ് അൽ മർരി വ്യക്തമാക്കി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.