അൽഖോർ എക്സ്​പ്രസ്​വേയിൽ പുതിയ മൂന്ന് പാലങ്ങൾ ഭാഗികമായി തുറന്നു

ദോഹ: അൽഖോർ എക്സ്​പ്രസ്​വേ പദ്ധതിയിലുൾപ്പെടുന്ന മൂന്ന് പ്രധാന പാലങ്ങൾ ഭാഗികമായി പൊതുഗതാഗതത്തിന്​ തുറന്നു കൊടുത്തതായി പൊതു മരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. 2019 അവസാനത്തോടെ പൂർത്തിയാകുന്ന അൽഖോർ എക്സ്​പ്രസ്​വേ പദ്ധതിയിലെ പ്രധാനപ്പെട്ട ആദ്യ നാഴികക്കല്ലായി ഇത് മാറി. പദ്ധതിയുടെ 60 ശതമാനം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.ലുസൈൽ, സിമൈസിമ, തിൻബക്, ഉമ്മ് ഖർന് മേഖലകളിലൂടെ അൽഖോറിനെ ദോഹയുമായി ബന്ധിപ്പിക്കുന്ന എക്സ്​പ്രസ്​വേയുടെ ആകെ നീളം 33 കിലോമീറ്ററാണ്.
സിമൈസിമ ഇൻറർസെക്ഷനിൽ ഇരുവശത്തേക്കും രണ്ട് വരിപ്പാത ഉൾപ്പെടെയാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

ശമാൽ റോഡിൽ നിന്ന്​ സിമൈസിമയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് പുതിയ പാലം ഏറെ പ്രയോജനം ചെയ്യും. സ്​ഥലത്തെ പഴയ ഗതാഗത നിയന്ത്രണങ്ങളല്ലാം ഇതോടെ നീക്കും. ഇരുവശത്തേക്കും മൂന്ന് വരിപ്പാതയാണ് പാലത്തിലുള്ളത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഇതും ഗതാഗതത്തിനായി തുറന്നു കൊടുക്കും.ലുസൈലിനെയും ഓർബിറ്റൽ റോഡ്–ട്രക്ക് റൂട്ട് എന്നിവയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പാലമാണ് മറ്റൊന്ന്. ഇരുവശത്തേക്കും രണ്ട് വരിപ്പാത തന്നെയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ശമാൽ റോഡിൽ നിന്നും ഓർബിറ്റൽ റോഡിൽ നിന്നും അൽ മസ്​റൂഅ ഇൻറർചെയ്ഞ്ച് വഴി ലുസൈലിലേക്കുള്ളവർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. ലുസൈൽ സിറ്റിയെയും അൽ ടർഫ റോഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു പാലമാണ് ഗതാഗതത്തിന്​ തുറന്നു കൊടുത്തിരിക്കുന്നത്.

മൂന്ന് പാതകളിൽ ഇരുവശത്തേക്കും രണ്ട് വരിപ്പാതയാണ് ഗതാഗതത്തിന്​ തുറന്നു കൊടുത്തത്. അൽ ശമാൽ റോഡിൽ നിന്ന്​ ഇസ്​ഗവ വഴിയും സമീപപ്രദേശങ്ങളിലൂടെയും ദോഹയിലേക്കും ലുസൈലിലേക്കുമുള്ളവർക്ക് പുതിയ റോഡ് ഇതോടെ പ്രാബല്യത്തിലായി. നിശ്ചയിച്ചതിലും ഏറെ മുമ്പായി തന്നെ മൂന്ന് പാലങ്ങളും പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കാനായെന്ന് അശ്ഗാൽ ഹൈവേ െപ്രാജക്ട് ഡിപ്പാർട്ട്മ​​െൻറ് അസി. മാനേജർ ബദർ ദർവീശ് പറഞ്ഞു. ഓർബിറ്റൽ പോലെയുള്ള പ്രധാന റിങ് റോഡുകളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയാണ് അൽഖോർ എക്സ്​പ്രസ്​ വേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016 നവംബറിലാണ് അൽഖോർ എക്സ്​പ്രസ്​വേ നിർമ്മാണത്തിന് അശ്ഗാൽ തുടക്കം കുറിച്ചത്. ഇരുവശത്തുമായി അഞ്ച് വരികളാണ് ഹൈവേയിലുള്ളത്. ഇരുവശത്തേക്കും രണ്ട് എമർജൻസി പാതകളും തയാറാക്കുന്നുണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.