ദോഹ: പ്രതിരോധ മന്ത്രാലയത്തിെൻറ ഉടമസ്ഥതയിലുളള ബർസാൻ ഹോൾഡിങ്സിെൻറ റിസർച്ച് ആൻറ് ഡെവലപ്മെൻറ് (ആർ ആൻറ് ഡി) സെൻറർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. വ്യാഴാഴ്ചയാണ് അമീർ ഗവേഷണ^ വികസന കേന്ദ്രത്തിൽ എത്തിയത്. പ്രതിരോധ മന്ത്രാലയം ഇതുവരെ പൂർത്തിയാക്കിയ പദ്ധതികളും ഭാവി പദ്ധതികളും അമീർ പരിശോധിച്ചു. ഖത്തർ സായുധ സേനയുടെ ആയുധ ശേഷി വർധിപ്പിക്കുന്ന വിവിധ ആയുധങ്ങളും നോക്കിക്കണ്ടു. ഖത്തരി സ്ഥാപനങ്ങളും അന്താരാഷ്ട്ര കമ്പനികളും പങ്കാളിത്തത്തിൽ നടപ്പാക്കുന്ന പദ്ധതികളും വിശകലനം ചെയ്തു. സുരക്ഷ, സൈബർ സുരക്ഷ അക്കാദമി എന്നിവ സംബന്ധിച്ച പ്രസേൻറഷനും അമീറിന് മുന്നിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.