?????? ???? ???? ???? ??? ???????????? ????????? ???? ???????? ??????? ????????? ??????? ??????? ???????????? ?????????????

സോക്കർ സാഗ മൂന്നാം സീസൺ സമാപിച്ചു

ദോഹ: യൂത്ത് ഫോറം മദീന ഖലീഫ സോൺ സംഘടിപ്പിച്ച മൂന്നാമത് ഇൻറർ യൂണിറ്റ് ഫുട്ബാൾ ടൂർണമ​െൻറ് ‘സോക്കർ സാഗ’ സമാപിച്ചു. ഇംഗ്ലീഷ് മോഡേൺ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കിങ്സ് യർമൂഖ് കിരീടം നിലനിർത്തി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലഖ്ത ചങ്ക്സിനെയാണ്​ പരാജയപ്പെടുത്തിത്. യുണൈറ്റഡ് മദീന ഖലീഫ നോർത്ത് എഫ് സി, ടീം ഖലീഫ എന്നിവരാണ് സെമിയിലെത്തിയ മറ്റു ടീമുകൾ. കിങ്സ് യർമൂഖി​​െൻറ സുഹൈൽ ടോപ്സ്കോററും മുസവ്വിര്‍ മികച്ച കളിക്കാരനും ആയി തെരഞ്ഞെടുക്കപ്പെട്ടു.

മദീന ഖലീഫ നോർത്ത് എഫ്.സിയുടെ ജസീമാണ് മികച്ച ഗോളി. ജേതാക്കൾക്ക് സി.ഐ.സി മദീന ഖലീഫ സോൺ പ്രസിഡൻറ് അബ്​ദുറഹ്മാൻ പുറക്കാട്, യൂത്ത് ഫോറം ഖത്തർ പ്രസിഡൻറ് ജംഷീദ് ഇബ്രാഹിം എന്നിവർ ട്രോഫികൾ സമ്മാനിച്ചു. യൂത്ത് ഫോറം ഖത്തർ ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂൽ, സി.ഐ.സി മദീന ഖലീഫ സോൺ ദഅ്​വാ സമിതിയംഗം റാഷിദ്, യൂത്ത് ഫോറം കായികവകുപ്പ് പ്രസിഡൻറ് ഷഫീഖലി, യൂത്ത് ഫോറം മദീന ഖലീഫ സോൺ ആക്ടിംഗ് പ്രസിഡൻറ് ജാസിം പാടൂർ, സെക്രട്ടറി അഷ്റഫ്, കായികവിഭാഗം കൺവീനർ ഇംറാൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.