ദോഹ: 12ാമത് ഖിഫ് ഫുട്ബാളിൽ വാസ് വയനാടിന് ജയം. കെ.എം.സി.സി കോഴിക്കോടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപിച്ചത്. കളിയുടെ 37ാം മിനിറ്റിൽ 14ാം നമ്പർ താരം ഫൈസൽ നേടിയ ഗോളിാണ് വാസ് വയനാടിന് ജയം നേടിക്കൊടുത്തത്.മത്സരത്തിെൻറ ആരംഭം കെ.എം.സി.സി കോഴിക്കോടിെൻറ ആക്രമണത്തോടെയായിരുന്നു. തുടക്കത്തിൽ തന്നെ എതിർ പ്രതിരോധം മറികടന്നെങ്കിലും ഗോളിയെ കീഴടക്കാൻ കോഴിക്കോടൻ താരങ്ങൾക്കായില്ല. തുടർന്ന് ഇരു ടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ വീണില്ല. ഇതിനിടെ മത്സരം അൽപം പരുക്കനാകുകയും വാസ് വയനാടിെൻറ രണ്ട് താരങ്ങൾക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. ഇതിനിടെ 37ാം മിനിറ്റിൽ ഫൈസൽ ലക്ഷ്യം കണ്ടതോടെ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു കോഴിക്കോട്. തുടർച്ചയായ ആക്രമണങ്ങൾക്ക് ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നതോടെ വാസ് വയനാട് വിജയം ഉറപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.