????????????? ????

ലോക അത്​ലറ്റ്​: പത്തുപേരുടെ പട്ടികയിൽ ഖത്തറി​െൻറ സാംബയും

ദോഹ: ഖത്തറി​​െൻറ സൂപ്പർ കായിക താരം അബ്​ദുറഹ്​മാൻ സാംബ ലോകത്തി​െല ഏറ്റവും മികച്ച കായിക താരങ്ങൾക്കുളള ചുരുക്കപ്പട്ടികയിൽ ഇടം നേടി. ഇൻറർനാഷനൽ അ​േസാസിയേഷൻ ഒാഫ്​ അത്​ലറ്റിക്​സ്​ ഫെഡറേഷൻസി​​െൻറ (​െഎ.എ.എ.എഫ്​) 2018ലെ പത്തു പേരുടെ പട്ടികയിലാണ്​ സാംബയും ഇടംപിടിച്ചത്​. മികച്ച താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള ഒാൺലൈൻ വോട്ടിങ്​ ഇൗയാഴ്​ചയോടെ ആരംഭിക്കും. ട്വിറ്റർ, ഫേസ്​ബുക്ക്​ തുടങ്ങി ​െഎ.എ.എ.എഫി​​െൻറ സാമൂഹിക മാധ്യമ പ്ലാറ്റ്​ഫോമുകളിലൂടെ എല്ലാവർക്കും വോ​െട്ടടുപ്പിൽ പങ്കാളികളാകാൻ സാധിക്കും.

അടുത്തിടെ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ സാംബ എട്ട്​ ഡയമണ്ട്​ ലീഗ്​ ഫൈനലുകളിൽ ചാമ്പ്യനും ആയിട്ടുണ്ട്​. ലോകത്തെ മികച്ച പുരുഷ^ വനിത താരങ്ങളെ തെരഞ്ഞെടുക്കുന്നതിന്​ പത്ത്​ പേർ വീതമുള്ള പട്ടികയാണ്​ പുറത്തുവിട്ടിരിക്കുന്നത്​. െഎ.​എ.എ.എഫ്​ കൗൺസിലും ​െഎ.​എ.എ.എഫ്​ ഫാമിലിയും ഇ മെയിൽ വഴിയും പൊതുജനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും ആണ്​ വോട്ട്​ ചെയ്യുക. െഎ.​എ.എ.എഫ്​ കൗൺസിലി​​െൻറ വോട്ടുകൾ 50 ശതമാനമായും ഫാമിലിയുടെയും ജനങ്ങളുടെയും വോട്ടുകൾ 25 ശതമാനം വീതവുമാണ്​ കണക്കാക്കുക. പൊതുജനങ്ങൾക്ക്​ നവംബർ 13 വരെ വോട്ട്​ ​ചെയ്യാൻ സാധിക്കും. ഡിസംബർ നാലിന്​ മൊണോക്കോയിലാണ്​ അവാർഡ്​ ദാനം.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.