ദോഹ: എം.ജി.എം മദീന ഖലീഫ മേഖല സംഘടിപ്പിച്ച എക്സ്പോ 2018 ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. നാടൻ തട്ടുകട, പെട്ടിപ്പീടിക, കുട്ടിപ്പീടിക, തലശ്ശേരി ബിരിയാണി, തക്കാരം വിഭവങ്ങൾ, കണ്ണൂരിെൻറ രുചിക്കൂട്ട്, തെക്കൻ കേരളത്തിെൻ്റ പലഹാരക്കട, ഹരിത ഭവനം, ജൈവ പച്ചക്കറികൾ, മെഹന്തി കോർണർ, തുണിക്കട, പുസ്തകശാല തുടങ്ങി സ്റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കിയത്. ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോ. ഫെമിന ഉമർ മേള ഉദ്ഘാടനം ചെയ്തു. എം.ജി.എം മേഖല ഭാരവാഹികളായ ജസ്നി മുജീബ്, താഹിറ അലി, സനിയ നൗഷാദ്, റഹീല അസീസ്, ജമീല സെയ്ദ്, റിസ്വാന ഷൗലി, ജസീറ റിയാസ്, താഹിറ ഇബ്രാഹീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.