ഒളിമ്പ്യൻ ഇർഫാന് സ്വീകരണം നൽകി

ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിൽ എത്തിയ കുനിയിൽ പ്രദേശത്തുകാരനും ഒളിമ്പ്യനുമായ കെ.ടി. ഇർഫാന് കിയ ഖത്തർ ജനറൽ ബോഡി യോഗത്തിൽ സ്വീകരണം നൽകി. 2019ൽ ഖത്തറിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ചവിജയം കൈവരിക്കാൻ ആശംസകളും നേർന്നു. ഒളിമ്പ്യൻ ഇർഫാനുള്ള ഉപഹാരം കിയ ഖത്തർ മുതിർന്ന പ്രവർത്തകൻ അസൈൻ സമ്മാനിച്ചു. പ്രവാസികൾക്കായി നാട്ടിൽ തുടങ്ങാൻ പോകുന്ന സൂപ്പർമാർക്കറ്റ് പദ്ധതിയെ കുറിച്ച് ചർച്ചകൾ നടന്നു. കിയ ഖത്തർ കൺവീനർ മുജീബ് റഹ്മാൻ , ഷാജി പിസി എന്നിവർ നിയന്ത്രിച്ചു. ബഷീർ അൻവാരി, കെ.ടി. നജീബ്, എ. മുജീബ്, പി.പി. അസ്‌ലം, അലി അക്ബർ, വി.പി. നസീർ, പി.കെ. കോയ, മിസ്അബ് എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ പി.പി. ഹബീബ് നന്ദി പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.