ദോഹ: കോഴിക്കോട് ജില്ലയിലെ ജീവകാരുണ്യ- കലാകായിക രംഗത്തെ സജീവ സാന്നിധ്യമായ മാക് ഖത്തർ 2018 ^2020 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മാക് മുഖ്യ രക്ഷാധികാരി കെ.സി അബ്ദുലത്തീഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ:
അഡ്വ. മുഹമ്മദ് ഇഖ്ബാൽ (പ്രസി.), ഇ. പി. അബ്ദുറഹിമാൻ, കെ.സി. യാസിർ (വൈ. പ്രസി.), സഫീർ ചേന്നമംഗല്ലൂർ (ജന. സെക്ര.), അസീസ് പുതിയൊട്ടിൽ (പി.ആർ സെക്ര.), റഹീം വേങ്ങേരി (സ്പോർട്സ് ആൻഡ് ആർട്സ് സെക്ര.) എ.ആർ. അബ്ദുൽ ഗഫൂർ (ട്രഷ.). സംഘടനയുടെ പ്രവർത്തന മേഖല കൂടുതൽ വിശാലമാക്കാനും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനും അഡ്വ. ഇഖ്ബാലിെൻറ അധ്യക്ഷതയിൽ ചേർന്ന പ്രഥമ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.