ദോഹ: ഈ വർഷത്തെ ദേശീയദിനത്തിെൻറ ഔദ്യോഗിക മുദ്രാവാക്യങ്ങൾ ദേശീയദിനാഘോഷ കമ്മിറ്റി പുറത്തുവിട്ടു. ‘ഖത്തർ സ്വതന്ത്രമായി തുടരും’ എന്നതാണ് മുദ്രാവാക്യം. ഖത്തറിെൻറ ദേശീയഗാനത്തിൽ നിന്നെടുത്ത ‘ഖത്തർ സതബ്ഖാ ഹുർറ’ എന്ന വാക്യവും ഖത്തറിെൻറ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ സമാഹാരത്തിൽ നിന്നെടുത്ത ‘ഫയാ ത്വാലമാ ഖദ് സയ്യനത്ഹാ അഫ്ആലുനാ’ എന്ന വരിയുമാണ് ഈ വർഷത്തെ ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക മുദ്രാവാക്യങ്ങളായി സമിതി പ്രഖ്യാപിച്ചത്. ജനതയുടെ സദ്പ്രവൃത്തികൾ ഖത്തറിനെ ഏറെ മനോഹരമാക്കിയിരിക്കുന്നുവെന്നാണ് സ്ഥാപകൻ ശൈഖ് ജാസിം തെൻറ വരികളിലൂടെ വ്യക്തമാക്കുന്നത്. മുബാറക് ബിൻ സൈഫ് ആൽഥാനി രചിച്ച ഖസമൻ എന്ന് തുടങ്ങുന്ന ദേശീയഗാനത്തിൽ നിന്നെടുത്തതാണ് ഖത്തർ സ്വതന്ത്രമായി നിലനിൽക്കും എന്ന വരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.