ദോഹ: ദോഹ ഹെൽത്ത്കെയർ വാരത്തിന് മുന്നോടിയായി പറക്കും കണ്ണാശുപത്രി ദോഹയിലേക്ക് എത്തുന്നു. ഒാർബിസിെൻറ വിമാന കണ്ണാശുപത്രി ഒക്ടോബർ അവസാനമാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. നവംബർ 12 വരെ ദോഹയിലുണ്ടാകുന്ന വിമാനത്തിെൻറ ആതിഥേയർ ഖത്തർ എയർവേസ് ആണ്. ആഗോള നേത്രാരോഗ്യ ചാരിറ്റിയായ ഒാർബിസിെൻറ പറക്കും കണ്ണാശുപത്രി പൂർണമായും സജ്ജമാക്കിയ കാർഗോ വിമാനമാണ്. നേത്രചികിത്സക്ക് ആവശ്യമായ എല്ലാവിധ ആരോഗ്യ ഉപകരണങ്ങളും ഒാപറേഷൻ തിയറ്ററും ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം വർക്ഷോപ്പുകൾക്കും ബോധവത്കരണത്തിനുമായി വിമാനത്തിനുള്ളിൽ ക്ലാസ് മുറിയുമുണ്ട്. എല്ലാ വർഷവും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിവിധ രാജ്യങ്ങളിലെത്തുന്ന ഇൗ ‘പറക്കും കണ്ണാശുപത്രി’ ലോകോത്തര നേത്രാരോഗ്യ വിദഗ്ധരെ ഉപയോഗിച്ച് പരിശീലനവും ചികിത്സയും ലഭ്യമാക്കുന്നുണ്ട്. നേത്രാരോഗ്യത്തെ കുറിച്ച് ബോധവത്കരണവും നടത്തുന്നു. വിമാനത്തിനുള്ളിൽ സ്വകാര്യ^ പൊതു സന്ദർശനങ്ങൾ അനുവദിച്ചാണ് ദോഹ ഹെൽത്ത്കെയർ വാരത്തിൽ ഒാർബിസ് സംഘം പ്രവർത്തിക്കുക. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒാർബിസിെൻറ ഒരു ബൂത്തും പ്രവർത്തിക്കും.
ഖത്തർ ക്രിയേറ്റിങ് വിഷൻ ഇനീഷ്യേറ്റീവിെൻറ ഭാഗമായി കൂടിയാണ് വിമാനം ദോഹയിലെത്തുന്നത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറിെൻറ സാമ്പത്തിക പിന്തുണയിൽ ഒാർബിസിെൻറ നേതൃത്വത്തിൽ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കുട്ടികൾക്ക് നേത്ര സംരക്ഷണം ലഭ്യമാക്കുന്നുണ്ട്. 2020 പകുതിയോടെ 56 ലക്ഷം കുട്ടികൾക്ക് നേത്ര ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ലോകതലത്തിൽ തെന്ന നേത്രരോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തൽ സുപ്രധാനമാണെന്നും ഇൗ സാഹചര്യത്തിൽ ഒാർബിസ് വിമാനത്തിന് ദോഹയിൽ ആതിഥ്യമരുളുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാക്കിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.