ലോകകപ്പ് തയാറെടുപ്പ്​: പ്രശംസിച്ച് ഫിഫ പ്രസിഡൻറ്

ദോഹ: 2022 ലോകകപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സ്​റ്റേഡിയമടക്കമുള്ള അടിസ്​ഥാന സൗകര്യവികസന പദ്ധതികളുടെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി ഫിഫ പ്രസിഡൻറ് ജിയോവനി ഇൻഫാൻറിനോ. ഖത്തർ സന്ദർശനത്തി​​െൻറ ഭാഗമായി അൽ വക്റ സ്​റ്റേഡിയത്തിൽ നേരിട്ടെത്തി പുരോഗതി വിലയിരുത്തിയ ഇൻഫാൻറിനോ, ബാക്കി ഏഴ് സ്​റ്റേഡിയങ്ങളും ഹെലികോപ്റ്റർ യാത്രയിലൂടെ നോക്കിക്കണ്ടു.

വക്റ സ്​റ്റേഡിയത്തിലെത്തിയ ഫിഫ പ്രസിഡൻറിനെ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങൾ അനുഗമിച്ചു. വക്റ സ്​റ്റേഡിയം മനോഹരമായിരിക്കുന്നു. ഫുട്ബോൾ ആരാധകനോട് സംസാരിക്കുന്ന സ്​റ്റേഡിയമാണിത്. സ്​റ്റേഡിയത്തിൽ പ്രവേശിക്കുന്ന ഏതൊരാളെയും ഇത് ഏറെ ആകർഷിക്കുമെന്നും തയാറെടുപ്പുകളിൽ സംതൃപ്തിയുണ്ടെന്നും ഫിഫ പ്രസിഡൻറ് വ്യക്തമാക്കി. ഓരോ സന്ദർശനത്തിലും പുതുമ കാണാൻ കഴിയുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. വക്റ സ്​റ്റേഡിയത്തിലെത്തിയ ഫിഫ പ്രസിഡൻറിന് സ്​റ്റേഡിയത്തി​​െൻറ സവിശേഷതകൾ വിവരിച്ചു നൽകിയെന്നും ഏറെ താമസിയാതെ സ്​റ്റേഡിയം നിർമ്മാണം പൂർത്തിയാകുമെന്നും സുപ്രീം കമ്മിറ്റി ട്വീറ്റ് ചെയ്തു.

വെസ്​റ്റ്ബേയിൽ നിന്നും ദോഹ മെേട്രാ വഴിയാണ് ഇൻഫാൻറിനോ വക്റ സ്​റ്റേഡിയത്തിലെത്തിയത്. 20 മിനിറ്റാണ് യാത്രക്കായി വേണ്ടിവന്നത്. ദോഹ മെേട്രായുടെ പിന്തുണക്ക് സുപ്രീം കമ്മിറ്റി ഖത്തർ റെയിലിന് പ്രത്യേക നന്ദി രേഖപ്പെടുത്തി. ഇൻഫാൻറിനോ, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിലെത്തിയ അദ്ദേഹം അമീറിന് എല്ലാ ആശംസകളും നേർന്നു. ഖത്തറും രാജ്യാന്തര ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള സഹകരണവും ഖത്തർ ലോകകപ്പി​​െൻറ തയാറെടുപ്പുകളും ചർച്ച ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. അമീറി​​െൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.