ഖത്തർ പെേട്രാളിയം ആറ് ലക്ഷം ടൺ ദ്രവീകൃത വാതകം ചൈനക്ക് നൽകും

ദോഹ: ചൈനക്ക് വർഷം ആറ് ലക്ഷം ടൺ ദ്രവീകൃത വാതകം നൽകാൻ തീരുമാനിച്ചതായി ഖത്തർ പെേട്രാളിയം സി.ഇ.ഒ സഅദ് ബിൻ ശരീദ അൽകഅബി അറിയിച്ചു. സിങ്കപ്പൂർ കമ്പനിയായ ഓറിയൻറൽ എനർജിയുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്നു മുതലായിരിക്കും കരാർ പ്രാബല്യത്തിൽ വരിക. ദ്രവീകൃത വാതകം കയറ്റുമതി ചെയ്യുന്നതിന് അടുത്ത വർഷത്തേക്ക് ലഭിച്ച ഏറ്റവും വലിയ കരാറാണിത്. അഞ്ച് വർഷമാണ് കരാർ കാലാവധി.

ഓറിയൻറൽ എനർജിയുമായി ഉണ്ടാക്കിയ കരാറിനെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് എൻജിനീയർ സഅദ് അൽകഅബി അറിയിച്ചു. ഖത്തർ പെേട്രാളിയവുമായി കരാറിൽ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഓറിയൻറൽ എനർജി ഡെപ്യൂട്ടി സിഇ.ഒ യാൻ ജിയാൻ ശിംഗ് അറിയിച്ചു. ചൈനയിലെ ഏറ്റവും വിപുലമായ ശൃംഖലയുള്ള കമ്പനിയാണ് ഓറിയൻറൽ എനർജി. ദ്രവീകൃത വാതകം ശേഖരിക്കാൻ അതിവിപുലമായ അഞ്ച് കേന്ദ്രങ്ങൾ കമ്പനിക്ക് ചൈനയിലുണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.