അൽ റയ്യാൻ അൽ ജദീദ്​ സ്​ട്രീറ്റിൽ റോഡ്​ വികസിപ്പിക്കുന്നു; രണ്ട്​ മാസം ഗതാഗത നിയന്ത്രണം

ദോഹ: അൽ ബുസായർ സ്​ട്രീറ്റ്​ ആൻറ്​ അൽ റയ്യാൻ അൽ ജദീദ്​ സ്​ട്രീറ്റിൽ റോഡ്​ വികസിപ്പിക്കുന്നതി​​​െൻറ ഭാഗമായി വെള്ളിയാഴ്​ച മുതൽ രണ്ട്​ മാസത്തേക്ക്​ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നിലവിലുള്ള യു ടേൺ​ അടക്കുകയും താൽക്കാലിക ഗതാഗത സിഗ്​നൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.
അൽ റയ്യാൻ അൽ ജദീദ്​ സ്​ട്രീറ്റിലെ റോഡ്​ രണ്ട്​ വരിയിൽ നിന്ന്​ നാല്​ വരിയാക്കി വികസിപ്പിക്കുകയാണ്​ ചെയ്യുന്നതെന്ന്​ അശ്​ഗാൽ അറിയിച്ചു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ റോഡുകളിൽ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന്​ 50 കിലോമീറ്റർ ആയി കുറച്ചിട്ടുണ്ട്​. എല്ലാവരും വേഗതയിലും നിയമം പാലിക്കണമെന്നും റോഡ്​ സൂചന ബോർഡുകൾ അനുസരിച്ച്​ മാത്രമേ വാഹനം ഒാടിക്കാൻ പാടുള്ളൂവെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.