ദോഹ: 2022 ഫുട്ബാൾ ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ അൽ റയ്യാൻ സ്റ്റേഡിയത്തിന് ആഗോള സുസ്ഥിരത പുരസ്കാ രം. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് നൽകുന്ന റിപ്പോർട്ട് പ്രകാരമുള്ള ആഗോള സുസ്ഥിരതാ വിലയിരുത്തൽ സംവിധാന (ജി.എസ്.എ.എസ്) ത്തിെൻറ ചതുർനക്ഷത്ര പദവിയാണ് റയ്യാൻ സ്റ്റേഡിയത്തിനെ തേടിയെത്തിയത്. സുസ്ഥിരതക്കും പരിസ്ഥിതി സൗഹൃദത്തിനും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് റയ്യാൻ സ്റ്റേഡിയത്തിന് ലഭിച്ചതെന്ന് റയ്യാൻ സ്്റ്റേഡിയം െപ്രാജക്ട് മാനേജർ അബ്ദുല്ല അൽ ഫിഹാനി പറഞ്ഞു.
രൂപരേഖ അനുസരിച്ചുള്ള നിർമ്മാണം പരിശോധിക്കുന്നതിനുള്ള മൂന്നാം കക്ഷിയുടെ അഞ്ച് ഘട്ടമായി നീണ്ടുനിൽക്കുന്ന ഓഡിറ്റിംഗാണ് അടുത്ത ചുവടുവെപ്പെന്ന് സുപ്രീം കമ്മിറ്റി സുസ്ഥിരതാ, പരിസ്ഥിതി മാനേജർ എൻജിനീയർ ബദൂർ അൽ മീർ പറഞ്ഞു. സ്റ്റേഡിയം നിർമ്മാണം പൂർത്തിയായതിന് ശേഷം നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ലോകകപ്പിനായി നിർമ്മാണം പൂർത്തിയാക്കിയ ആദ്യ സ്റ്റേഡിയമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന് നേരത്തെ സുസ്ഥിരതാ പുരസ്കാരം ലഭിച്ചിരുന്നു. ആഗോള സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചാണ് സുപ്രീം കമ്മിറ്റി ലോകകപ്പ് വേദികൾ നിർമ്മിക്കുന്നത്. ഖത്തർ ലോകകപ്പിെൻറ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന റയ്യാൻ സ്റ്റേഡിയത്തിെൻറ നിർമ്മാണത്തിൽ ഉപയോഗിച്ചത് അധികവും പഴയ സ്റ്റേഡിയത്തിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ തന്നെയാണ്. ഇന്ത്യൻ കമ്പനിയായ ലാർസൻ ആൻഡ് ട്യൂേബ്രായും ഖത്തരി കമ്പനിയായ അൽ ബലാഗ് േട്രഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയും ചേർന്നാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.