പാരച്യൂട്ടുകൾ കെട്ടിപ്പിണഞ്ഞു; ഖത്തരി ഡൈവർമാർ അത്​ഭുതകരമായി രക്ഷപ്പെട്ടു

ദോഹ: പരിശീലനത്തിനിടെ പാരച്യൂട്ടുകൾ കെട്ടിപ്പിണഞ്ഞ്​ രണ്ട്​ ഖത്തരി സ്​കൈഡൈവർമാർ അപകടത്തിൽ പെട്ടു. 6500 അടി ഉയരത്തിലുണ്ടായ അപകടത്തിൽ നിന്ന്​ അത്​ഭുതകരമായി രക്ഷപ്പെട്ടു. ലോക പാരച്യൂട്ടിങ്​ ചാമ്പ്യൻഷിപ്പിനായി ആസ്​ത്രേലിയയിലെ ഗോൾഡ്​കോസ്​റ്റിൽ പരിശീലനം നടത്തുന്നതിനിടെയാണ്​ സംഭവം. ഖത്തർ സ്​കൈഡൈവിങ്​ ടീം പരിശീലനം നടത്തുന്നതിനിടെ ശക്​തമായ കാറ്റ്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നുണ്ടായിരുന്നു. 6500 അടി ഉയരത്തിൽ വെച്ച്​ ടീമിലെ രണ്ട്​ പേരുടെ പാരച്യൂട്ടുകൾ കെട്ടിപ്പിണയുകയും അതിവേഗം താഴേക്ക്​ പതിക്കുകയുമായിരുന്നു.

700 അടി മാത്രം മുകളിൽ വെച്ച്​ ഡൈവർമാർ പാരച്യൂട്ടുകൾ വിഛേദിക്കുന്നതിൽ വിജയിച്ചു. നിലംപതിക്കാൻ സെക്കൻറുകൾ മാത്രം അവശേഷിക്കെ സുരക്ഷക്കായി കരുതി​െ വച്ചിരുന്ന പാരച്യൂട്ടുകൾ ഉപയോഗിച്ച്​ സുരക്ഷിതമായി ലാൻറ്​ ചെയ്യുകയുമായിരുന്നു. നിരവധി തവണ ആകാശചാട്ടം നടത്തി പരിചയമുള്ള ഇരുവരും നിലംപതിക്കാൻ 26 സെക്കൻറുകൾ മാത്രമുള്ളപ്പോഴാണ്​ അധികമായുണ്ടായിരുന്ന പാരച്യൂട്ടുകൾ ഉപയോഗിച്ച്​ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ടത്​. നേരത്തേ തന്നെ പാരച്യൂട്ടുകൾ കെട്ടിപ്പിണഞ്ഞാൽ എന്തുചെയ്യണമെന്ന പരിശീലനം നടത്തിയിരുന്നുവെന്നും അതിനാൽ ത​െന്ന അപകടമുണ്ടായപ്പോൾ ഭയം തോന്നിയില്ലെന്നും ഡൈവർമാരിൽ ഒരാൾ പറഞ്ഞു. ഇവരു​െട സംഘത്തിലുള്ള ഒരാൾ അപകടത്തിൽപെടുന്നതി​​​െൻറയും രക്ഷപ്പെടുന്നതി​​​െൻറയും ദൃശ്യങ്ങൾ പകർത്തിയിരുന്നു.


Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.