ഖത്തറി​െൻറ പ്രഥമ വിസ സേവന കേന്ദ്രം ശ്രീലങ്കയിൽ തുറന്നു

ദോഹ: ഖത്തറിലെ വിസ നടപടിക്രമങ്ങൾ സ്വന്തം നാട്ടിൽവെച്ച്​ തന്നെ പൂർത്തിയാക്കാൻ പ്രവാസികൾക്ക്​ അവസരമൊരുക്കുന്നതി​​​െൻറ ഭാഗമായി ആദ്യ വിസ സേവന കേന്ദ്രം ശ്രീലങ്കയിൽ ആരംഭിച്ചു. എട്ട്​ രാജ്യങ്ങളിലായി 20 വിസ സേവന കേ​ന്ദ്രങ്ങൾ ആരംഭിക്കുന്നതി​​​െൻറ തുടക്കമായാണ്​ കൊളംബോയിൽ വ്യാഴാഴ്​ച ആദ്യ കേന്ദ്രം ആരംഭിച്ചത്​. കൊളംബോയി​െല ഖത്തറി​​​െൻറ അംബാസഡർ ഡോ. റാശിദ്​ ബിൻ ശഫാഇൗ അൽ മാറി ഉദ്​ഘാടനം ചെയ്​തു. ഖത്തർ തൊഴിൽ കാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയിലെ പ്രമുഖരും ശ്രീലങ്കൻ മന്ത്രിമാർ അടക്കം ഉന്നത ഉദ്യോഗസ്ഥരും ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ശ്രീലങ്കയും ഖത്തറും തമ്മിലെ അടുത്ത ബന്ധത്തി​​​െൻറ തെളിവാണ്​ കൊളംബോയിൽ പ്രഥമ വിസ സേവന കേന്ദ്രം ആരംഭിക്കാൻ കാരണമെന്ന്​ അംബാസഡർ പറഞ്ഞു. കൊച്ചിയിൽ അടക്കം ഇന്ത്യയിലെ ഖത്തർ വിസ സേവന കേന്ദ്രങ്ങൾ നവംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. വിസക്ക്​ വേണ്ട എല്ലാ നടപടിക്രമങ്ങളും സ്വന്തം നാട്ടിൽ തന്നെ പൂർത്തിയാക്കാനും ഖത്തറിലേക്ക്​ എത്തിയാലുടൻ ​േജാലിയിൽ പ്രവേശിക്കാനും സാധിക്കുന്ന രീതിയിലാണ്​ വിസ സേവന കേന്ദ്രങ്ങൾ രൂപകൽപന ചെയ്​തിരിക്കുന്നത്​. തൊഴിൽ കരാറുകൾ ഒപ്പിടൽ, മെഡിക്കൽ പരിശോധന, ഫിംഗർപ്രിൻറ്​ തുടങ്ങിയവയെല്ലാം വിസ സേവന കേ​ന്ദ്രത്തിൽ ചെയ്യാൻ സാധിക്കും. പാക്കിസ്​ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, തുനീഷ്യ, ഫിലിപ്പൈൻസ്​, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ഖത്തർ വിസ കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.