കൃഷിയിടങ്ങൾ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, സംരക്ഷിത പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് േഡ്രാണുകൾ ഉപയോഗിക്കുക
ദോഹ: രാജ്യത്തെ വന്യജീവി നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ േഡ്രാണുകൾ ഉപയോഗിക്കാനുള്ള പദ്ധതിയിലാണെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കൃഷിയിടങ്ങൾ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, സംരക്ഷിത പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഫ്ലൈയിംഗ് എൻവയൺമെൻറ് ഇൻസ്പെക്ടർ എന്ന് പേരിട്ട േഡ്രാണുകൾ ഉപയോഗിക്കാൻ മന്ത്രാലയത്തിെൻറ തീരുമാനം. രാജ്യത്തിെൻറ വിവിധ മേഖലകളിൽ േഡ്രാണുകൾ ഉപയോഗിക്കുന്നതിെൻറ പ്രായോഗികത സംബന്ധിച്ച് പഠനം നടത്തുന്നതിന് പ്രത്യേക സംഘത്തെ മന്ത്രാലയത്തിന് കീഴിലുള്ള വന്യജീവി സംരക്ഷണ വിഭാഗം നിയമിച്ചിട്ടുണ്ട്.
മന്ത്രാലയത്തിെൻറ വിവിധ പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിെൻറയും പേപ്പർ വ്യവഹാരങ്ങൾ ഒഴിവാക്കുന്നതിെൻറയും ഭാഗമായാണ് അത്യാധുനിക പരിശോധന സങ്കേതങ്ങൾ അവതരിപ്പിക്കുന്നത്. പൈലറ്റില്ലാ വിമാനത്തിലുപയോഗിക്കുന്ന സാങ്കേതികവിദ്യ തന്നെയായിരിക്കും മന്ത്രാലയത്തിെൻറ പറക്കും പരിശോധനകളിലും ഉൾപ്പെടുത്തുകയെന്നും വന്യജീവി നിയമലംഘനങ്ങൾ വേഗത്തിലും കൃത്യതയിലും കണ്ടെത്തുന്നതിന് ഇത് ഏറെ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. േഡ്രാണുകൾ ഉപയോഗിക്കുന്നതിെൻറ മുന്നോടിയായുള്ള സാങ്കേതിക തടസ്സങ്ങൾ മറികടക്കാൻ ബന്ധപ്പെട്ട അതോറിറ്റികളുമായി മന്ത്രാലയം സഹകരിച്ചുവരികയാണ്. മാലിന്യങ്ങൾ തള്ളുക, അനുവാദമില്ലാതെ വാഹനങ്ങൾ പ്രവേശിപ്പിക്കുക, മരങ്ങൾ മുറിക്കുക, പുൽത്തകിടികൾ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ േഡ്രാൺ വഴി കണ്ടെത്തുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.