ദോഹ: അമീർ ശൈഖ് മതമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര തലങ്ങളിലെ വികാസം ഖത്തറിനെ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുമ്പന്തിയിൽ എത്തിച്ചതായി അമേരിക്കൻ പോർട്ടലായ ന്യൂസ് സ്ക്കിൽ. ഒരാഴ്ച നീണ്ട അമീറിെൻറ ലാറ്റിനമേരിക്കൻ പര്യടനം ഈ മേഖലയിൽ ഖത്തർ നടത്തുന്ന ഏറ്റവും പ്രശംസാവഹ നീക്കമാണെന്ന് പോർട്ടൽ അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ സ്ഥിരതയാണ് ഏതൊരു രാജ്യത്തിെൻറയും വികസനത്തിെൻറയും അടിസ്ഥാനം. ഇക്കാര്യത്തിൽ അയൽ രാജ്യങ്ങളെയെല്ലാം കടത്തി വെട്ടി ഖത്തർ മുന്നേറുകയാണെന്ന് ന്യൂസ് സ്കിൽ വ്യക്തമാക്കി.
രാജ്യത്തിെൻറ പുരോഗതി ലക്ഷ്യമാക്കി അമീർ നടത്തിയ ലാറ്റിനമേരിക്കൻ പര്യടനം വൻ വിജയമാണെന്ന് ന്യൂസ് സ്ക്കിൽ അഭിപ്രായപ്പെട്ടു. നാല് രാജ്യങ്ങളിലാണ് അമീർ പര്യടനം നടത്തിയത്. ഈ രാജ്യങ്ങളുമായി വിവിധ കരാറുകളിൽ എത്തുകയും പരസ്പരം സഹകരണത്തിെൻറ പുതിയ മേഖലകൾ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. രാജ്യത്തിെൻറ സ്വപ്ന പദ്ധതിയായ ‘വിഷൻ–2030’ വലിയ വികസന പദ്ധതികളാണ് ലക്ഷ്യം വെക്കുന്നത്. ഇത് പൂർത്തിയാക്കുന്നതിൽ ലോക രാജ്യങ്ങളുമായുള്ള ബന്ധം വളരെ പ്രധാനമാണ്. ഖത്തർ നടത്തുന്ന തന്ത്രപരമായ നീക്കം അതിെൻറ ഭാഗമാണെന്നും അമേരിക്കൻ പോർട്ടൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.