ദോഹ: ഹുക്ക ഉപയോഗിക്കുന്ന ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും ക്ലബുകളിലും ആരോഗ്യ മന്ത്രാലയം മിന്നൽ പരിശോധന തുടരുന്നു. ഏതാനും ദിവസങ്ങൾ മുമ്പാണ് പരിശോധന ആരംഭിച്ചത്. അനുമതി ലഭിക്കാതെ നിയമ വിരുദ്ധമായി ഹുക്ക ഉപയോഗിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ ഹുക്ക ഉപയോഗിക്കാനുള്ള അനുമതി ഒരു സ്ഥാപനത്തിനും നൽകുന്നില്ല. നേരത്തെ അനുമതി ലഭിച്ച സ്ഥാപനങ്ങൾ നിയമങ്ങൾ പാലിച്ച് തുടരുന്നതിന് അനുമതിയുണ്ട്. എന്നാൽ നിലവിലെ അനുമതിയുടെ കാലാവധി അവസാനിച്ചാൽ കർശന ഉപാധികളോടെയായിരിക്കും പുതുക്കി നൽകുകയെന്ന് അധികൃതർ അറിയിച്ചു. പുകവലി ഉൽപന്നങ്ങൾ കുട്ടികൾക്ക് നൽകുന്ന സ്ഥാപങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സ്കൂളുകളുകളുടെ സമീപത്ത് പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.