പുകവലി നിയന്ത്രണത്തിന്​ ശക്​തമായ നടപടികൾ സ്വീകരിച്ച്​ ഖത്തർ

ദോഹ: പുകവലിയുടെ അപകടങ്ങളിൽ നിന്ന്​ സ്വദേശികളെയും പ്രവാസികളെയും സംരക്ഷിക്കുന്നതിന്​ ശക്​തമായ നടപടികൾ സ്വീകരിച്ച്​ ഖത്തർ. ജനീവയിൽ നടക്കുന്ന പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടന എട്ടാമത്​ അന്താരാഷ്​ട്ര സമ്മേളനത്തിലാണ്​ പുകവലി നിയന്ത്രിക്കുന്നതിന്​ സ്വീകരിച്ച നടപടികൾ ഖത്തർ വ്യക്​തമാക്കിയത്​. പൊതുജനാരോഗ്യ മന്ത്രാലയത്തിലെയും ഹമദ്​ മെഡിക്കൽ കോർപറേഷനിലെ ടുബാക്കോ കൺട്രോൾ സ​​െൻററിലെയും പ്രതിനിധികൾ അടങ്ങുന്ന സംഘമാണ്​ ജനീവയിലെ സമ്മേളനത്തിൽ പ​െങ്കടുക്കുന്നത്​.

പുകവലിക്കെതിരായ കൺവെൻഷനിൽ ആദ്യമായി ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ്​ ഖത്തറെന്ന്​ പൊതുജനാരോഗ്യ മന്ത്രിയുടെ ഉപദേശകനും എച്ച്​.എം.സി ടുബാക്കോ കൺട്രോൾ സ​​െൻറർ ​േമധാവിയുമായ ഡോ. അഹ്​മദ്​ അൽ മുല്ല വ്യക്​തമാക്കി. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം, ഡോക്ക, ഇലക്​​േട്രാണിക്​ സിഗററ്റ്​ എന്നിവ തടയൽ, പ്രായപൂർത്തിയാകാത്തവർക്ക്​ പുകയില വിൽപന നിരോധിക്കൽ, മാധ്യമങ്ങളിൽ പുകയില പരസ്യം നിരോധിക്കൽ, ഉൽപന്നങ്ങളുടെ പാക്കിൽ പുകവലിയുടെ അപകടങ്ങൾ ചിത്രീകരിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. പുകവലി നിർത്തുന്നതിന്​ അവസരങ്ങൾ വർധിപ്പിക്കലും പുകവലി രഹിത മേഖലകൾ വർധിപ്പിക്കലും ചെയ്​തുകൊണ്ടിരിക്കുകയാണ്​. പൊതുജനാരോഗ്യ മന്ത്രാലയത്തി​​​െൻറ 2018^22 പദ്ധതിയിൽ പുകവലിക്കുന്നവരുടെ എണ്ണം കുറക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.