റമദാൻ: ഖത്തറിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പുതുക്കിയ സമയക്രമം

ദോഹ: റമദാൻ മാസത്തെ പ്രവൃത്തി സമയം ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ പുറത്തുവിട്ടു. പി.എച്ച്.സി.സിക്ക് കീഴിലുള്ള അൽ വജബ, ലഅബീബ്, അബു ബകർ അൽ സിദ്ദീഖ്, ഖത്തർ യൂനിവേഴ്സിറ്റി, റയ്യാൻ, മദീന ഖലീഫ, മിസൈമീർ, അൽ ദആയിൻ, അൽ വഅബ്, അൽ ഖോർ, അൽ ശീ ഹാനിയ, റുവൈസ്​, ബുനഖ്​ല, ഉമർ ബിൻ ഖത്താബ്, ഉം ഗുവൈലിന, വെസ്​റ്റ് ബേ, എയർപോർട്ട്, തുമാമ ഹെൽത്ത് സ​െൻററുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1 വരെയും വൈകിട്ട് 4 മുതൽ അർധരാത്രി വരെയും രണ്ട് ഘട്ടങ്ങളിലായാണ്​ പ്രവർത്തിക്കുക.

അതേസമയം, അൽ വക്റ ഹെൽത്ത് സ​െൻറർ രാവിലെ 9 മുതൽ അർധരാത്രി വരെ ഒറ്റ ഷിഫ്റ്റായി പ്രവർത്തിക്കും. ഈ ഹെൽത്ത് സ​െൻററുകളിലെ ദന്തരോഗ വിഭാഗം രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെയും രാത്രി 8 മുതൽ അർധരാത്രി വരെയും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.

അൽ കരാന ഹെൽത്ത് സ​െൻറർ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈകിട്ട് 4 മുതൽ രാത്രി 9 വരെയും പ്രവർത്തിക്കും. അൽ ജുമൈലിയ ഹെൽത്ത് സ​െൻറർ രാവിലെ 9 മുതൽ 12 വരെയും രാത്രി 8 മുതൽ 10 വരെയും പ്രവർത്തിക്കും.
കഅ്ബാൻ, അൽ ഗുവൈരിയ ഹെൽത്ത് സ​െൻററുകൾ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ മാത്രമേ പ്രവർത്തിക്കൂ.

വാരാന്ത്യ ദിവസങ്ങളിൽ മദീന ഖലീഫ, അബൂബക്കർ സിദ്ദീഖ്, അൽഖോർ, ഉം ഗുവൈലിന, ഉമർ ബിൻ ഖത്താബ്, വെസ്​റ്റ് ബേ, എയർപോർട്ട് ഹെൽത്ത് സ​െൻററുകൾ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈകിട്ട് 4 മുതൽ അർധരാത്രി വരെയും പ്രവർത്തിക്കും. അൽ വക്റ രാവിലെ 9 മുതൽ അർധരാത്രി വരെ തുടർച്ചയായി പ്രവർത്തിക്കും.
അബൂബക്കർ സിദ്ദീഖ്, മൈദർ, അൽ ശീഹാനിയ, റൗദത് ഖൈൽ, ഗറാഫ അൽ റയാൻ, അൽ റുവൈസ്​, അൽ കഅബാൻ എന്നിവിടങ്ങളിലെ അടിയന്തര സേവനം 24 മണിക്കൂറും പ്രവർത്തിക്കും.

Tags:    
News Summary - qatar PHCC ramadan time-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.