വെനീസ് ബിനാലെയിലെ ഖത്തർ പവിലിയൻ
ദോഹ: ഇറ്റലിയിൽ ആരംഭിച്ച വെനീസ് ആർകിടെക്ചർ ബിനാലെയിൽ സാന്നിധ്യമായി ഖത്തറും. 19ാമത് അന്താരാഷ്ട്ര ആർകിടെക്ചർ എക്സിബിഷന്റെ ഭാഗമായാണ് സുന്ദരമായ പവിലിയൻ ഒരുക്കി ഖത്തറും സജീവ സാന്നിധ്യമായി മാറുന്നത്. പവിലിയന്റെ ഉദ്ഘാടനം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി നിർവഹിച്ചു. ഖത്തറിന്റെ സാംസ്കാരിക, നിർമാണ വൈദഗ്ധ്യം ലോകത്തിന് മുമ്പാകെ പ്രദർശിപ്പിക്കുന്ന വേദിയായാണ് ബിനാലെയിലെ പവിലിയൻ സജ്ജമാക്കിയത്.
ഖത്തറിന്റെ പുതിയ സാംസ്കാരിക യാത്രയുടെ തുടക്കം കൂടിയാണ് ആർകിടെക്ചർ ബിനാലെയിലെ പങ്കാളിത്തമെന്ന് ശൈഖ അൽ മയാസ പറഞ്ഞു. പാകിസ്താൻ ആർക്കിടെക്റ്റ് യാസ്മീൻ ലാറിയുടെ കലാസൃഷ്ടി ഉൾക്കൊള്ളുന്നതാണ് ഖത്തർ പവിലിയൻ. ഖത്തറിന്റെ വാസ്തുവിദ്യ നിർമിതിയെ പരിചയപ്പെടുത്തുന്നതിനൊപ്പം, ശക്തമായ സാംസ്കാരിക സന്ദേശം കൂടി കാഴ്ചക്കാരിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് ശൈഖ മയാസ പറഞ്ഞു. ‘എന്റെ വീട് നിങ്ങളുടെയും വീട്’ എന്ന പ്രമേയത്തിലാണ് ഇത്തവണ വെനീസ് ആർകിടെക്ചർ ബിനാലെ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.