വാഹനങ്ങളുടെ എണ്ണം കൂടുന്നു: പാര്‍ക്കിംങ് പ്രശ്നം പരിഹരിക്കരിക്കാനുള്ള പദ്ധതിക്ക് ഏപ്രിലില്‍ രൂപം നല്‍കും

ദോഹ: പാര്‍ക്കിങ് ആസൂത്രിത പദ്ധതി-2017ന് ഏപ്രിലില്‍ അന്തിമ രൂപം കൈവരും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തെ  പാര്‍ക്കിങ് പ്രശ്നം പരിഹരിക്കുന്നതിനായുള്ള ആസൂത്രിത പദ്ധതിയാണിത്. ഏപ്രിലില്‍ 10, 11 തീയതികളില്‍ ദോഹയില്‍ നടക്കുന്ന രണ്ടാമത് വാര്‍ഷിക സ്മാര്‍ട് പാര്‍ക്കിങ് ഖത്തര്‍ സമ്മേളനത്തില്‍ പദ്ധതിക്ക് കൃത്യമായ രൂപം നല്‍കും. പ്രൊജക്ട് ഖത്തര്‍ പ്രദര്‍ശനത്തിന്‍െറ ഘടകമായാണ് സമ്മേളനം നടക്കുക. 
രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നത് അനുസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂടുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള പാര്‍ക്കിംങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത പക്ഷം ജനം ബുദ്ധിമുട്ടുകള്‍ നേരിടും. ഇത് പരിഹരിക്കാനുള്ള പഠനങ്ങളും മറ്റും നടന്നുവരികയായിരുന്നു.  ഇതിന്‍െറ ഭാഗമായാണ് പുതിയ നടപടി.  കാര്‍ പാര്‍ക്കിങ് നയങ്ങള്‍ സമ്മേളനത്തില്‍ രൂപപ്പെടുത്തപ്പെടും. ഗതാഗത മന്ത്രാലയം സമര്‍പ്പിക്കുന്ന പാര്‍ക്കിങ് ആസൂത്രിത പദ്ധതിയെ കുറിച്ചും വിലയിരുത്തലുകള്‍ ഉണ്ടാകും.  പുതിയ പാര്‍ക്കിങ് നയവും പുതിയ പാര്‍ക്കിങ് സ്ഥലത്തിനുള്ള പദ്ധതികളും അടക്കമുള്ള  ഓട്ടോമേറ്റഡ് പാര്‍ക്കിങ് സംവിധാനമാണ് പുതുതായി ഉദ്ദേശിക്കുന്നത്. സാങ്കേതിക കണക്കുകൂട്ടല്‍ പ്രകാരം വാണിജ്യ, ഓഫീസ് വികസനത്തിനായി ഓരോ 65 ചതുരശ്രമീറ്ററിനും ഒരു പാര്‍ക്കിങ് സ്ഥലവും പാര്‍പ്പിട മേഖലകളില്‍ ഒന്നുകില്‍ 120 ചതുരശ്ര മീറ്ററിന് ഒരു പാര്‍ക്കിങ് സ്ഥലം വീതവും അല്ളെങ്കില്‍ ഒരു അപ്പാര്‍ട്മെന്‍റിന് ഒരു സ്ഥലമെന്ന നിലക്കാണ് പാര്‍ക്കിങിന് സ്ഥലം ആവശ്യമായി വരിക.   അടുത്തിടെ പുറത്തുവന്ന കണക്കു പ്രകാരം 2016 സെപ്തംബറിനേക്കാള്‍ ഒക്ടോബറില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 61.2 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 
ഇനിയും വാഹനങ്ങളുടെ എണ്ണം കൂടും എന്നാണ് പൊതുവെ കണക്കാക്കുന്നതും. 
 

Tags:    
News Summary - qatar parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.