കരോളിന പ്ളിസ്കോവക്ക് ടോട്ടല്‍ ഓപണ്‍ ടെന്നിസ് കിരീടം; ഡബിള്‍സില്‍ സ്പിയേഴ്സ്-സ്രെബോട്നിക് സഖ്യം

ദോഹ: മഴ മാറി മാനം തെളിഞ്ഞപ്പോള്‍ ഖത്തര്‍ ടോട്ടല്‍ ഓപണിലെ അവസാന ചിരി പ്ളിസ്കോവയുടേതായി. 
ഡെന്‍മാര്‍ക്കിന്‍െറ കരോളിന വോസ്നിയാക്കിയെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് കീഴടക്കിയാണ്  കരോളിന പ്ളിസ്കോവ ഖത്തര്‍ ടോട്ടല്‍ ഓപണ്‍ ടെന്നിസ് കിരീടം ചൂടിയത്. സ്കോര്‍ 6-3, 6-4.ഖലീഫ രാജ്യാന്തര സ്ക്വാഷ് ടെന്നിസ് കോംപ്ളക്സില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ എതിരാളിക്ക് കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ പോലൂം സാധ്യമാക്കാതെയാണ് ചെക്ക് താരത്തിന്‍െറ കന്നി ഖത്തര്‍ ഓപണ്‍ ചാമ്പ്യന്‍ഷിപ്പ്. 
ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടം കൂടിയാണ് ഇതോടെ പ്ളിസ്കോവ ഷോക്കേസിലേക്കത്തെിച്ചത്. നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ മൂന്ന് തവണയും വിജയം വോസ്നിയാക്കിക്കൊപ്പമായിരുന്നെന്ന കണക്കുകള്‍ പഴങ്കഥയാക്കിയാണ് പ്ളിസ്കോവ ഖലീഫ കോംപ്ളക്സില്‍ റാക്കറ്റേന്തിയത്. വെള്ളിയാഴ്ച രണ്ട് മത്സരങ്ങള്‍ കളിച്ച പ്ളിസ്കോവ, എന്നാല്‍ അതൊന്നും പ്രകടമാക്കാതെയായിരുന്നു ഫൈനലില്‍ കളിച്ചത്.
 മത്സരത്തിന്‍െറ തുടക്കത്തില്‍ തന്നെ ലീഡുയര്‍ത്തിയ പ്ളിസ്കോവ, മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ വോസ്നിയാക്കിക്കെതിരെ രണ്ട് ബ്രേക്ക് പോയന്‍റുകള്‍ കൂടി നേടി 4-0ന് മുന്നിലത്തെി. 
വോസ്നിയാക്കി തന്ത്രം മാറ്റിപ്പയറ്റിയെങ്കിലും പ്ളിസ്കോവയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ആദ്യ സെറ്റ് വിട്ട് കൊടുത്തു.
 ഇതോടെ രണ്ടാം സെറ്റ് ഇരുവര്‍ക്കും നിര്‍ണായകം. ആദ്യ സെറ്റ് നേടിയതിനാല്‍ ആത്മവിശ്വാസത്തോടെ പോരാടിയ പ്ളിസ്കോവക്ക് മുന്നില്‍ വോസ്നിയാക്കി സമ്മര്‍ദ്ദത്തിലായി. 
വോസ്നിയാക്കി അഞ്ച് പിഴവുകള്‍ വരുത്തിയതും തിരിച്ചുവരവിന്  തടസ്സമായി. രണ്ടാം സെറ്റിലും ആധിപത്യം പ്ളിസ്കോവക്ക് തന്നെയായിരുന്നു. 
കരിയറിലെ എട്ടാം കിരീടമാണ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സീഡൂം ലോക മൂന്നാം നമ്പര്‍ താരവുമായ പ്ളിസ്കോവ ദോഹയില്‍ സ്വന്തമാക്കിയിരിക്കുന്നത്. 
കിരീടനേട്ടത്തില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് മത്സരശേഷം പ്ളിസ്കോവ വ്യക്തമാക്കി. പ്രതികൂലമായ നിരവധി സാഹചര്യങ്ങള്‍ നേരിട്ടെങ്കിലും ഈ ആഴ്ച അവിസ്മരണീയമാണെന്ന് വോസ്നിയാക്കി അഭിപ്രായപ്പെട്ടു.
അതേസമയം, നേരത്തെ നടന്ന ഡബിള്‍സ് കലാശപ്പോരാട്ടത്തില്‍ അമേരിക്കന്‍-സ്ളോവേനിയന്‍ സഖ്യമായ അബിഗലി സ്പിയേഴ്സും കാതറിന സ്രെബോട്നിക്കുമടങ്ങിയ ജോഡി കിരീടമുയര്‍ത്തി. ഉക്രൈനിന്‍െറ ഓല്‍ഗ സാവ്ചുകും കസാക്കിസ്ഥാന്‍െറ യറോസ്ളാവ ഷെഡോവയുമടങ്ങിയ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നാലം സീഡ് കൂടിയായ അമേരിക്കന്‍-സ്ളോവേനിയന്‍ ജോഡി കിരീടമുയര്‍ത്തിയത്. സ്കോര്‍ 6-3, 7-

Tags:    
News Summary - qatar open tennis ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.