ദോഹ: കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിന് ഖത്തർ ഇന്നിറങ്ങും. റിയോ ഡി ജന ീറോയിലെ ചരിത്രപ്രസിദ്ധമായ മറാക്കാന സ്റ്റേഡിയത്തിൽ പരാഗ്വേയുമായാണ് ഖത്തർ ഏറ് റുമുട്ടാനിറങ്ങുന്നത്. ടൂർണമെൻറിലെ മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് ബിയില െ മറ്റു ടീമുകൾ ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജൻറീനയും കൊളംബിയയുമാണ്.ഏഷ്യ ൻ ചാമ്പ്യൻമാരെന്ന ഖ്യാതിയുമായി എത്തുന്ന അന്നാബികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ചിലാവർട്ടിെൻറ പിൻമുറക്കാരായ പരാഗ്വേയുമായി കൊമ്പുകോർക്കാനിറങ്ങുന്നത്. താരങ്ങളെല്ലാം മത്സരത്തിന് സജ്ജമാണെന്നും പരിശീലനം പൂർത്തിയായതായും ഖത്തർ ഫുട്ബോൾ അസോസിയേഷൻ അധികൃതർ വ്യക്തമാക്കി.
താരതമ്യേന ദുർബലരെന്നറിയപ്പെട്ടിരുന്ന ഖത്തർ ഏഷ്യൻ ചാമ്പ്യൻഷിപ്പ് കഴിഞ്ഞതോടെ ലോകോത്തര ടീമുകളോട് ഏറ്റുമുട്ടാൻ തക്കത്തിൽ പോരാട്ടവീര്യം കാഴ്ചവെക്കുന്നത് ഖത്തറിനെ വിലകുറച്ച് കാണുന്നതിൽ നിന്നും എതിർടീമുകളെ വിലക്കും. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി സ്വിസ് ടീമിനെ പരാജയപ്പെടുത്തിയ ഫെലിക്സ് സാഞ്ചസും സംഘവും ലോകകപ്പിലെ കറുത്ത കുതിരകളായ ഐസ്ലൻറിനെ സമനിലയിൽ കുരുക്കുകയും ചെയ്തിരുന്നു.
കോപ അമേരിക്കക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ആതിഥേയരായ ബ്രസീലിനോട് രണ്ട് ഗോളിന് പരാജയപ്പെട്ടെങ്കിലും ശ്രദ്ധേയമായ മത്സരമാണ് വിശേഷിച്ചും രണ്ടാം പകുതിയിൽ ഖത്തർ താരങ്ങൾ പുറത്തെടുത്തത്.
കനപ്പെട്ട പ്രതിരോധവും മികച്ച മുന്നേറ്റനിരയും ചോരാത്ത കൈകളുമായി ഗോൾകീപ്പറും ഖത്തറിെൻറ സമ്പത്താണ്. മറ്റൊരു സന്നാഹമത്സരത്തിൽ പ്രാദേശിക ക്ലബിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തർ വിജയം നേടുകയും ചെയ്തിരുന്നു. ഇത് ക്യാമ്പിൽ തെല്ലൊന്നുമല്ല ആത്മവിശ്വാസം പകരുന്നത്. ഏഷ്യൻ കപ്പിലെ സൂപ്പർ താരം അൽ മുഇസ് അലിയിൽ തന്നെയാണ് ഖത്തർ പ്രതീക്ഷകളർപ്പിക്കുന്നത്. അക്രം അഫീഫും ഹസൻ ഹൈദൂസും ഇരുവിങ്ങുകളിലുമായി മുഇസ് അലിക്ക് പന്തെത്തിക്കും.
മറുവശത്ത് കിരീടപ്രതീക്ഷ കൽപ്പിക്കപ്പെടുന്നില്ലെങ്കിലും മികച്ച സ്ക്വാഡുമായാണ് പരാഗ്വേ ബ്രസീലിലെത്തിയിരിക്കുന്നത്. വമ്പൻ ടീമുകൾക്ക് വെല്ലുവിളിയുയർത്തുമെന്ന് സാരം. ന്യൂകാസിൽ ക്ലബിൽ കളിക്കുന്ന മിഗ്വേൽ അൽമിറോണാണ് ടീമിലെ ശ്രദ്ധേയനായ താരം. ഇരു ടീമുകളും മൂന്ന് തവണ പരസ്പരം നേരിട്ടപ്പോൾ ഓരോ ജയവും ഒരു സമനിലയും രണ്ട് സംഘത്തിനും ലഭിച്ചു. രണ്ട് തവണ കോപ അമേരിക്ക ചാമ്പ്യന്മാർ കൂടിയാണ് പരാഗ്വേ. 1953ലും 1979ലുമാണ് പരാഗ്വേ ചാമ്പ്യൻഷിപ്പ് നേടിയത്. ഖത്തർ സാധ്യതാടീം: സഅദ് അൽ ശീബ്, അബ്ദുൽ അസീസ് ഹാതിം, അക്രം അഫീഫ്, പെേഡ്രാ, ആസിം മാഡിബോ, സാലിം അൽ ഹാജിരി, അബ്ദുൽ കരീം ഹസൻ, താരിഖ് സൽമാൻ, ബൂഅലാം ഖൗഖി, ഹസൻ ഹൈദൂസ്, അൽ മുഇസ് അലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.