ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി ഖത്തര്‍ മ്യൂസിയംസ് കള്‍ചര്‍ പാസ്

ദോഹ: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി ഖത്തര്‍ മ്യൂസിയംസിൻെറ കള്‍ചര്‍ പാസ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത്കെയർ കോര്‍പറേഷന്‍, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവക്ക്​ കീഴിലുള്ള ജീവനക്കാര്‍ക്ക് ഖത്തര്‍ ദേശീയ മ്യൂസിയത്തിനകത്തുള്ള ഗിഫ്റ്റ് ഷോപ്പില്‍ ചെന്നാല്‍ കോംപ്ലിമെൻററി അംഗത്വ കാര്‍ഡ് സ്വന്തമാക്കാം.

അവരുടെ സ്​റ്റാഫ് ഐ.ഡി കാണിച്ചാല്‍ മതി. കള്‍ചര്‍ പാസ് അംഗങ്ങള്‍ക്ക് ഇളവുകളും പലതരം ആനുകൂല്യങ്ങളും ലഭ്യമാവാന്‍ ഈ അംഗത്വ കാര്‍ഡ് ഉപകരിക്കും. മ്യൂസിയങ്ങളിലേക്കുള്ള സൗജന്യ പ്രവേശനം, ഗാലറികളിലും താൽക്കാലിക പ്രദര്‍ശനങ്ങളിലും സൗജന്യ പ്രവേശനം (ദേശീയ മ്യൂസിയം, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്​ (മതാഫ്), അല്‍റിവാഖ് ഗാലറി, ഫയര്‍ സ്​റ്റേഷന്‍ ആര്‍ട്ട്​ ഇന്‍ റസിഡന്‍സ് തുടങ്ങിയ സ്ഥലങ്ങളിലുള്‍പ്പെടെ).

ദേശീയ മ്യൂസിയത്തിലും മതാഫിലുമുള്ള ഗിഫ്റ്റ് ഷോപ്പുകളില്‍ 25 ശതമാനം കിഴിവ്, കാസ് ആര്‍ട്ട്​ ഖത്തര്‍, ഇന്‍ക്യു ഓണ്‍ലൈന്‍ സ്​റ്റോര്‍ എന്നിവയില്‍ 25 ശതമാനം കിഴിവ്, ജിവാന്‍ ഔട്ട്​ലറ്റില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ 25 ശതമാനം കിഴിവ്, കഫേ 999, മിയാ പാര്‍ക്കിലെ ഭക്ഷ്യപാനീയ കിയോസ്ക്കുകള്‍ എന്നിവയില്‍ 15 ശതമാനം കിഴിവ്, ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ മാസ്​റ്റര്‍ ക്ലാസുകളിലും ചലച്ചിത്ര പ്രദര്‍ശന പാസിലും 10 ശതമാനം കുറവ്, കൂടാതെ ശില്‍പശാലകളിലും മറ്റുമുള്ള ആനുകൂല്യം തുടങ്ങിയവ ഈ പാസ്​ മുഖേന ലഭിക്കും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കൈമെയ്​ മറന്ന്​ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദര സൂചകമായാണ്​ പാസ്​ നൽകുന്നതെന്ന്​ അധികൃതർ അറിയിച്ചു. https://www.qm.org.qa/en/culturepass എന്ന ലിങ്കിൽ കൾചർ പാസിനെക്കുറിച്ച് കൂടുതല്‍ അറിയാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.