ശ​നി​യാ​ഴ്ച 12 മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ

ദോ​ഹ: അ​യ​ൽ രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്റി​ന്റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഖ​ത്ത​ർ നേ​രി​ട്ട​ത് 12 മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ. ശ​നി​യാ​ഴ്ച ഖ​ത്ത​റി​ന് നേ​രെ ഇ​റാ​നി​ൽ നി​ന്നും മി​സൈ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ആ​കെ 10 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 2 ക്രൂ​യി​സ് മി​സൈ​ലു​ക​ളു​മാ​ണ് ഖ​ത്ത​റി​നെ ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ തൊ​ടു​ത്ത​ത്. ഇ​തി​ൽ 6 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 2 ക്രൂ​യി​സ് മി​സൈ​ലു​ക​ളും വി​ജ​യ​ക​ര​മാ​യി ഖ​ത്ത​ർ സാ​യു​ധ സേ​ന പ്ര​തി​രോ​ധി​ച്ചു.

എ​ന്നാ​ൽ 2 മി​സൈ​ലു​ക​ൾ ഖ​ത്ത​റി​ന്റെ സ​മു​ദ്ര​പ​രി​ധി​യി​ലും, 2 എ​ണ്ണം ജ​ന​വാ​സ​മി​ല്ലാ​ത്ത മേ​ഖ​ല​യി​ലും പ​തി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യോ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - 12 missile attacks on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.