ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഖത്തറിനെ ആശങ്കയിലാക്കി തിങ്കളാഴ്ച ഖത്തറിനുനേരെ വീണ്ടും ആക്രമണം. ഉച്ചക്കുശേഷം മൂന്നോടെയാണ് ആക്രമണമുണ്ടായത്. ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചിട്ടില്ല. ഇന്ന് രണ്ടാം തവണയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ പ്രാദേശിക സമയം 3.30 ഓടെയാണ് ആദ്യം ആക്രമണ ശ്രമം നേരിട്ടത്. സുരക്ഷാ ഭീഷണി വർധിച്ച സാഹചര്യത്തിൽ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, മിനുറ്റുകൾക്കുള്ളിൽ തുടർച്ചയായി ആക്രമണം ഉണ്ടായി. 12ഓളം തവണ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ആകാശത്ത് പുകയും ഇന്റർസെപ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും കണ്ടതായും അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.