റ​​മ​​ദാ​​ൻ അ​വ​സാ​ന ദിനങ്ങളിൽ; ആ​രാ​ധ​ന​ക​ളി​ൽ മു​​ഴു​​കി വി​​ശ്വാ​​സി​​ക​​ൾ

ദോ​​ഹ: റ​​മ​​ദാ​​ൻ അ​വ​സാ​ന​ത്തി​ലേ​ക്ക് ക​​ട​​ന്ന​​തോ​​ടെ കൂ​​ടു​​ത​​ൽ ആ​രാ​ധ​ന​ക​ളി​ൽ മു​​ഴു​​കി വി​​ശ്വാ​​സി​​ക​​ൾ. അ​​വ​​സാ​​ന പ​​ത്ത് ദി​​വ​​സ​​ങ്ങ​​ൾ പ്രാ​​ർ​​ഥ​​ന​യിലും രാ​ത്രി ന​മ​സ്കാ​ര​ങ്ങ​ൾ, ഖു​​ർ​​ആ​​ൻ പാ​​രാ​​യ​​ണം, ദാ​​ന​ധ​ർ​മ​ങ്ങ​ൾ തു​ട​ങ്ങി​യ സ​ൽ​ക്ക​ർ​മ്മ​ങ്ങ​ളി​ലൂ​ടെയും പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​ണ​​മെ​​ന്ന് ഇ​​സ് ലാ​​മി​​ക മ​​ത​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​മാ​​യ ഔ​​ഖാ​​ഫ് വി​​ശ്വാ​​സി​​ക​​ളോ​​ട് ആ​​ഹ്വാ​​നം ചെ​​യ്തു.

കൂ​ടു​ത​ലാ​യി പ്ര​​വാ​​ച​​ക​​ച​​ര്യ പി​​ന്തു​​ട​​രാ​നും രാ​​ത്രി​​ക​​ളി​​ൽ ഇ​​അ്തി​​കാ​​ഫ് ഇ​​രി​​ക്കു​​വാ​നും കു​​ടും​​ബ​​ത്തെ ഒ​​പ്പം ചേ​ർ​ക്കു​വാ​നും മ​ന്ത്രാ​ല​യം ഓ​​ർ​​മ​​പ്പെ​​ടു​​ത്തി. ക​ർ​മ​ങ്ങ​ൾ​ക്ക് ആ​​യി​​രം മാ​​സത്തേക്കാൾ പ്ര​​തി​​ഫ​​ലം ല​​ഭി​​ക്കു​​ന്ന ലൈ​​ല​​ത്തു​​ൽ ഖ​​ദ്ർ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത് ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ്. ആ​​രാ​​ധ​​ന​​ക​​ളി​​ലും സ​​ൽ​​ക്ക​​ർ​​മ​​ങ്ങ​​ളി​​ലും കൂ​​ടു​​ത​​ൽ മു​​ഴു​​കി ദൈ​​വ​​പ്രീ​​തി​​ക്കാ​​യി വി​​ശ്വാ​​സി​​ക​​ൾ പ​​ര​​സ്പ​​രം മ​​ത്സ​​രി​​ക്കു​​ന്ന ദി​​വ​​സ​​ങ്ങ​​ൾ കൂ​​ടി​​യാ​​ണി​​ത്.

അ​​വ​​സാ​​ന പ​​ത്ത് ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​അ്തി​​കാ​​ഫ് ഇ​​രി​​ക്കു​​ന്ന​​തി​​നാ​​യി രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി 202 പ​​ള്ളി​​ക​​ൾ ഔ​​ഖാ​​ഫ് മ​​ന്ത്രാ​​ല​​യം നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. 18 വ​​യ​​സ്സി​​നു മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്കാ​​ണ് ഇ​​അ്തി​​കാ​​ഫ് ഇ​​രി​​ക്കാ​​ൻ അ​​നു​​വാ​​ദം ന​​ൽ​​കു​​ന്ന​​ത്. എ​ട്ടു വ​​യ​​സ്സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​ർ​​ക്ക് മാ​​താ​​പി​​താ​​ക്ക​​ളു​​ടെ കൂ​​ടെ​​യും ഇ​​അ്തി​​കാ​​ഫ് ഇ​​രി​​ക്കാം.

വി​​ശ്വാ​​സി​​ക​ൾ വ്യ​​ക്തി​​ശു​​ചി​​ത്വ​​വും പ​​രി​​സ​​ര ശു​​ചി​​ത്വ​​വും പാ​​ലി​​ക്ക​​ണ​​മെ​​ന്നും പ​​ള്ളി​​യു​​ടെ സ്വ​​ത്തു​​ക്ക​​ൾ സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്നും മ​​ന്ത്രാ​​ല​​യം ഓ​​ർ​​മി​​പ്പി​​ച്ചു. നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ല​​ല്ലാ​​തെ ഉ​​റ​​ങ്ങു​​ക​​യോ ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യോ ചെ​​യ്യ​​രു​​തെ​​ന്ന് നി​​രീ​​ക്ഷ​​ക​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്, പ​​ള്ളി​​ക​​ളി​​ൽ സ്ത്രീ​​ക​​ൾ​​ക്ക് ഇ​​അ്തി​​കാ​​ഫ് ഇ​​രി​​ക്കാ​​ൻ അ​​നു​​വാ​​ദ​​മി​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി.

Tags:    
News Summary - In the last days of Ramadan; believers immersed in worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.