ദോഹ: ഖത്തര്‍ മെട്രോ 2020 ആദ്യത്തോടെ കമ്മീഷന്‍ ചെയ്യുമെന്ന് ലുസൈല്‍ പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ (കോര്‍ഡിനേഷന്‍) എഞ്ചിനീയര്‍ സൈഫ് അല്‍ഹിലാല്‍ അറിയിച്ചു. 2019 അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്‍്റെ വികസന പദ്ധതിയുടെ സുപ്രധാനമായ പദ്ധതിയാണിത്. പൊതു ഗതാഗത സംവിധാനത്തെ മെട്രോ വലിയ തോതില്‍ വികസിപ്പിക്കും. ആദ്യ ഘട്ടത്തില്‍ രാജ്യത്തിന്‍്റെ വിവിധ മേഖലകളിലായി 25 സ്റ്റേഷനുകളാണ് സജ്ജമാവുക. സ്റ്റേഷനുകള്‍ ദോഹ മെട്രോയെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പ്രത്യേക രൂപകല്‍പ്പനയിലാണ് തയ്യാറാക്കുന്നത്. സ്റ്റേഷനുകളുടെ രൂപകല്‍പ്പന ഖത്തര്‍ പൈതൃകവും ആധുനിക ശൈലിയും സമന്വയിപ്പിച്ച് കൊണ്ടുള്ളതാണെന്ന് സൈഫ് അല്‍ഹിലാല്‍ വ്യക്തമാക്കി. ഇതില്‍ ഇസ്ലാമിക രൂപകല്‍പ്പനയുടെ സജീവ സാന്നിധ്യം ഉണ്ടായിരിക്കും. ദോഹ മെട്രോക്ക് ആദ്യഘട്ടത്തില്‍ മൂന്ന് പാതകളാണ് ഉണ്ടാവുക. ആദ്യ പാത 39 കിലോമീറ്ററുമായിരിക്കും ഇത് റെഡ്ലൈന്‍ എന്നാണ് അറിയപ്പെടുക. വക്റ യില്‍ നിന്ന് പുറപ്പെട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം വഴി ലുസൈലിലാണ് ഇത് എത്തിച്ചേരുക. അതിനിടക്ക് 18 സ്റ്റേഷനുകളില്‍ ഇതിന് സ്റ്റോപ്പ് ഉണ്ടായിരിക്കും. രണ്ടാമത്തെ പാത ഗ്രീന്‍ ലൈന്‍ മന്‍സൂറയില്‍ നിന്ന് ആരംഭിച്ച് റഫായിലേക്ക് എത്തിച്ചേരും. ഇടക്ക് ഖത്തര്‍ ഫൗണ്ടേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴിയായിരിക്കും പോവുക. മൂന്നാമത്തെ പാതയായ ഗോള്‍ഡലൈന്‍ റാസ് അബൂഅബൂദില്‍ നിന്ന് തുടങ്ങി അസീസിയ വരെയായിരിക്കും പോവുക. ഭാവിയില്‍ രാജ്യത്തിന്‍്റെ വിവിധ പ്രദേശങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്താനുള്ള പദ്ധതി ഖത്തര്‍ റെയിലിനുണ്ടെന്ന് സൈഫ് അല്‍ഹിലാല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.