Posted On
date_range Updated On
date_range ഖത്തറിലെ ഷോപ്പുകളിൽ ഇനി മാസ്കില്ലെങ്കിൽ പ്രവേശനമില്ല
ദോഹ: കോവിഡ്–19 വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഖത്തർ. മാസ്കില്ലെങ്കിൽ കടകളിൽ ഇനി മുതൽ ആളുകളെ പ്രവേശിപ്പിക്കില്ല. മന്ത്രിസഭയുടേതാണ് തീരുമാനം.
നിർമാണ മേഖലയിലെ തൊഴിലാളികളും സേവന മേഖലയിലെ ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ഏപ്രിൽ 26 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
ഭക്ഷ്യ, കാറ്ററിങ് സ്ഥാപനങ്ങളിലെത്തുന്നവരെല്ലാം മാസ്ക് നിർബന്ധമായും ധരിക്കണം.
പുതിയ തീരുമാനപ്രകാരം പൊതു, സ്വകാര്യമേഖലകളിലെയും നിർമാണ മേഖലയിലെ തൊഴിലാളികൾക്കും ഷോപ്പുകളിലെ ജീവനക്കാർക്കും മാസ്ക് ധരിക്കാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയില്ല. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ാം നമ്പർ നിയമപ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.