ദോഹയിൽ നടന്ന പ്രഥമ ക്നാനായ സംഗമം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ
നിർവഹിക്കുന്നു
ദോഹ: കേരളത്തിലെ അതിപുരാതന ക്രൈസ്തവ വിഭാഗങ്ങളായ മലങ്കര സുറിയാനി ക്നാനായ സഭ, ക്നാനായ കത്തോലിക്ക സഭകളുടെയും ആഭിമുഖ്യത്തിൽ ഖത്തറിൽ സംഘടിപ്പിച്ച പ്രഥമ ക്നാനായ സംഗമം 2025 ശ്രദ്ധേയമായി. ഖത്തറിലെ വിവിധ പ്രവിശ്യകളിൽ നിന്നായി 1500 ലേറെ വിശ്വാസികൾ സംഗമത്തിൽ പങ്കെടുത്തു. ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ദോഹ സെൻ പീറ്റേഴ്സ് ക്നാനായ ദേവാലയം വികാരി ഫാദർ അജു കെ. തോമസ് കരിമ്പന്നൂർ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ക്നാനായ സംഗമം ഉദ്ഘാടനം നിർവഹിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യസന്ദേശം നൽകി. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി. ബോബൻ എന്നിവർ സംസാരിച്ചു. വിവിധ സാംസ്കാരിക കൂട്ടായ്മകൾ, മെഗാ മാർഗംകളി, പരിചമുട്ടുകളി എന്നീ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
എബിൻ പയ്യനാട്ട്, ജിജോയ് ജോർജ്, സൂരജ് തോമസ്, ജേക്കബ് ചെറിയാൻ എന്നിവർ സംഗമത്തിന്റെ കോഓഡിനേറ്റേഴ്സ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.