ദോഹ: ഖത്തര്‍ കേരളീയം സാംസ്കാരികോല്‍സവത്തിന്‍്റെ ഭാഗമായി ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍ പതിനാറോളം സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ സ്കൂള്‍ കലോത്സവം ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളില്‍ നടന്നു.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്താല്‍ അടുത്ത കാലത്തായി ദോഹയില്‍ നടന്ന പരിപാടികളില്‍ നിന്നും ഏറെ ശ്രദ്ധേയമായി. പതിനെട്ടോളം സ്കൂളില്‍ നിന്നും നേരത്തെ രജിസ്റ്റര്‍ ചെയ്ത 2650 കുട്ടികള്‍ക്ക് പുറമെ സ്പോട്ട് രജിസ്ട്രേഷനും നടന്നു.350 ലധികം വിദ്യാര്‍ത്ഥികള്‍ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി. വിവിധ കലാമല്‍സരങ്ങള്‍ നടന്നു. ആയിരത്തോളം കൊച്ചു കുട്ടികള്‍ ചിത്ര രചനാമത്സരത്തിനായി രാവിലെ തന്നെ ശാന്തിനികേതന്‍ സ്കൂളില്‍ എത്തി ചേര്‍ന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇന്‍സ്റ്റലേഷന്‍ മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടു. പാഴ് വസ്തുക്കള്‍, നൂല്‍, നൂല്‍ കമ്പി, ചാക്ക് പ്ളാസ്റ്റിക് ബോട്ടില്‍, ബലൂണ്‍ എന്നിവ കൊണ്ട് ഒരുമണിക്കൂറിനുള്ളില്‍ ക്രിയേറ്റീവായി രൂപ കല്‍പന ചെയ്ത് ജഡ്ജസിനു മുമ്പില്‍ ചെറു വിവരണം നല്‍കുന്ന സൃഷ്ടിയായിരുന്നു ആവശ്യപ്പട്ടത്. ഓരോ കലാകാരന്മാരും വളരെ നല്ല രൂപത്തില്‍ അവരുടെ ചിന്തകള്‍ക്ക് രൂപം നല്‍കി. ഹൈഡ്രജന്‍ പ്ളാന്‍റ്, കൂട്ടില്‍ മുട്ടയിടുന്ന പക്ഷി, ഈ ഫില്‍ ടവര്‍, നാട്ടില്‍ ഇന്ന് നടക്കുന്ന അസഹിഷ്ണുതയെ വരച്ചു കാണിക്കുന്ന ബട്ടര്‍ഫൈ്ള, റൈന്‍ വാട്ടര്‍ ഹാര്‍വെസ്റ് മഴക്കാലത്തു വെള്ളം ശേഖരിച്ചു വേനല്‍ കാലത്തേക്ക് ഉപയോഗപ്പെടുത്തുന്ന രീതി തുടങ്ങിയവയായിരുന്നു പ്രധാന സൃഷ്ടികള്‍. ഹൈഡ്രജന്‍ പ്ലാന്‍്റിലൂടെ കാറ്റില്‍ നിന്നും ചിലവ് കുറഞ്ഞ മാര്‍ഗ്ഗത്തിലൂടെ ഊര്‍ജ്ജം എങ്ങനെ സംഭരിക്കാമെന്നായിരുന്നു ആ കലാകാരി അവതരിപ്പിച്ചത്.
പ്രശസ്തരായ വ്യക്തികളായിരുന്നു വിധി നിര്‍ണ്ണയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.