1. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ കൂടിക്കാഴ്ച നടത്തുന്നു (ഫയൽ ചിത്രം)
(ഫയൽ ചിത്രം) 2. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അഭിമുഖത്തിൽ സംസാരിക്കുന്നു
ദോഹ: ഇന്ത്യയിൽ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി(ക്യു.ഐ.എ)യുടെ ഓഫിസ് തുറക്കാൻ ഖത്തർ പദ്ധതിയിടുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. 'ദി പെനിൻസുല'പത്രവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിൽ ഇന്ത്യൻ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ഖത്തറും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധം 11 ബില്യൻ ഡോളറിലെത്തും. കോവിഡ് മഹാമാരിയടക്കമുള്ള കടുത്ത പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ, വ്യാപാരബന്ധം കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നുള്ള സർവകലാശാലയുടെ പ്രഥമ കാമ്പസും പുതിയ മൂന്ന് ഇന്ത്യൻ സ്കൂളുകളും ഈ വർഷത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. മിത്തൽ കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ്. ഇതിെൻറ ഭാഗമായി ഇന്ത്യ സന്ദർശിക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങളിൽ മാറ്റം വരുന്നതോടെ അമീർ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കും ഖത്തറിനുമിടയിലുള്ള എയർ ബബിൾ കരാർ ഈ മാസം അവസാനംവരെ ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും കരാറിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കാലയളവിൽ കൂടുതൽ ഊഷ്മളമായിട്ടുണ്ട്. ഖത്തറിനും ഇന്ത്യക്കും ഇടയിൽ ഭരണാധികാരികൾ നിക്ഷേപത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. വിവിധ മേഖലകളിലായി ആറായിരത്തിലധികം ഇന്ത്യൻ കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. ഖത്തർ ഫിനാൻഷ്യൽ സെൻററിനു കീഴിൽ 100 കമ്പനികളും ഫ്രീ സോണിന് കീഴിൽ പത്തിലധികം ഇന്ത്യൻ കമ്പനികളും പ്രവർത്തിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യ-ഖത്തർ: എന്നും നല്ല ബന്ധം
വർഷങ്ങളായി ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിൽ മികച്ച ബന്ധമാണുള്ളത്. ഖത്തറിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതാണ്. കസ്റ്റംസ് ജനറൽ അതോറിറ്റി (ജി.എ.സി) പുറത്തുവിട്ട ഡിസംബറിലെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. 2019-20 കാലയളവിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യൻ ഡോളർ കടന്നിരുന്നു. ഊർജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളും സഹകരണം ശക്തമാണ്. 2027 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതിവാതകശേഷി 126 മില്യണ്‍ ടണായി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. 2018-2019 കാലയളവില്‍ ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം 12ബില്യണിലധികം ഡോളറിേൻറതാണ്. ഖത്തറിെൻറ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോകെമിക്കല്‍സ്, എൽ.എൻ.ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്. ആക്സസറികള്‍, മനുഷ്യനിര്‍മിത നൂല്, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ബന്ധം ശക്തമാക്കി വിദേശകാര്യമന്ത്രിയുടെ സന്ദർശനം
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ഖത്തർ സന്ദർശിച്ചിരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി എന്നിവരുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ടെലിഫോൺ ചർച്ച അമീർ കൂടിക്കാഴ്ചയിൽ അനുസ്മരിച്ചിരുന്നു. ഇരുകക്ഷികളും ചേർന്ന് നിക്ഷേപ- ഊർജ മേഖലയിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാമെന്ന തീരുമാനവും അമീർ എടുത്തുപറഞ്ഞിരുന്നു. ഊർജം, വ്യാപാരം, നിക്ഷേപം, ഭക്ഷ്യ ഉൽപാദന സംസ്കരണം, ആരോഗ്യമേഖല, വിദ്യാഭ്യാസം, സാംസ്കാരികമേഖല, പ്രതിരോധം, സുരക്ഷ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക് തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ച നടന്നിരുന്നു. വിവിധ വാണിജ്യ, ബിസിനസ് മേഖലയിലെ പ്രധാനികളുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ എന്നിവരുമായും ചർച്ച നടത്തിയിരുന്നു.
എ.ഇ.എം.എലിെൻറ ഒാഹരി ഖത്തർ വാങ്ങുന്നു
ഇന്ത്യയിലെ അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡി(എ.ഇ.എം.എൽ)െൻറ ഒാഹരി ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (ക്യു.െഎ.എ) വാങ്ങുന്നുവെന്ന് ഈയടുത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധെപ്പട്ട ചർച്ചകൾ നടക്കുന്നതായി ഇക്കേണാമിക്സ് ടൈംസ് പത്രമാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്. അദാനി ഗ്രൂപ്പും ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കുന്നതായി ബന്ധെപ്പട്ടവർ അറിയിച്ചു. ഉൗർജ വിതരണ-ട്രാൻസ്മിഷൻ രംഗത്ത് പ്രവർത്തിക്കുന്ന എ.ഇ.എം.എലിെൻറ ചെറിയ ഒാഹരി സ്വന്തമാക്കാനാണ് ക്യു.െഎ.എയുടെ ശ്രമം. എ.ഇ.എം.എല്ലിെൻറ ബിസിനസിൽ 20 മുതൽ 25 വരെ ഒാഹരി വാങ്ങുകയാണ് ചെയ്യുക. 3,000 മുതൽ 4,000 കോടി രൂപ വരെയാണ് ഇതിനായി ക്യു.െഎ.എ നിക്ഷേപിക്കുക. ഉൗർജ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യസ്ഥാപനമാണ് എ.ഇ.എം.എൽ. 2018 ആഗസ്റ്റിലാണ് അനിൽ അംബാനി തെൻറ മുംബൈയിലെ ഉൗർജ വിതരണ രംഗത്തെ കമ്പനി 12,700 കോടി രൂപക്ക് അദാനി ഗ്രൂപ്പിന് വിൽക്കുന്നതും എ.ഇ.എം.എൽ ആയി പ്രവർത്തിക്കാൻ തുടങ്ങിയതും. 14 വർഷമായി നിക്ഷേപ രംഗത്ത് പ്രവർത്തിക്കുന്ന ശക്തമായ സ്ഥാപനമായ ക്യു.െഎ.എ എ.ഇ.എം.എലിെൻറ ഒാഹരി വാങ്ങുന്നതിന് വാണിജ്യലോകത്ത് ഏറെ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.