ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ്, യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി കൂടിക്കാഴ്ചക്കിടെ
യുക്രെയ്ൻ കുട്ടികളെ കുടുംബങ്ങളുമായി ഒന്നിപ്പിക്കാൻ ഖത്തറിന്റെ ഇടപെടൽ
ദോഹ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് വേർപിരിയേണ്ടി വന്ന കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനായുള്ള ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ്, യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി ബ്രസൽസിൽ കൂടിക്കാഴ്ച നടത്തി.
യുദ്ധസാഹചര്യത്തിൽ കുടുംബങ്ങളിൽ നിന്ന് അകന്നുപോയ കുട്ടികളെ തിരികെ എത്തിക്കുന്നതിൽ ഖത്തർ നടത്തുന്ന നിർണ്ണായ മധ്യസ്ഥശ്രമങ്ങളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. ഖത്തർ നടത്തുന്ന ശ്രമങ്ങൾക്ക് യുക്രെയ്ൻ വിദേശകാര്യ മന്ത്രി നന്ദി രേഖപ്പെടുത്തി.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ വഹിക്കുന്ന നയതന്ത്രപരമായ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഖത്തറും യുക്രെയ്നും തമ്മിലുള്ള നിലവിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ വികസനം കൊണ്ടുവരുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.