ദോഹ: കോവിഡ് പ്രതിരോധ നടപടികളുെട ഭാഗമായി രാജ്യത്തെ വാണിജ്യപ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഏർപ്പെടുത്തിയിരുന്ന വിലക്ക് മന്ത്രിസഭ പിൻവലിച്ചു. വരുന്ന വെള്ളി, ശനി മുതൽ ഷോപ്പുകൾക്ക് ആഴ്ചാവസാന ദിനങ്ങളിലും പതിവുപോലെ പ്രവർത്തിച്ചുതുടങ്ങാം. തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഖത്തർ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ളതോ പങ്കാളിത്തമുള്ളതോ ആയ മേഖലകളിലും കമ്പനികളിലും ഖത്തരികളായ ജോലിക്കാരുടെ എണ്ണം അറുപത് ശതമാനമാക്കി ഉയർത്താനുള്ള നിയമത്തിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. വിരമിക്കൽ പെൻഷൻ നിയമപ്രകാരമായിരിക്കും ഇത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിലൂടെയാണ് മന്ത്രിസഭ ചേർന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ഖത്തരികളുടെയും വിദേശികളുെടയും അനുപാതം നിശ്ചയിക്കാനുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രിയാണ് ഇതുസംബന്ധിച്ച കരട് അവതരിപ്പിച്ചത്.
2004ലെ തൊഴിൽ നിയമത്തിലെ 14ാം നമ്പർ നിയമമനനുസരിച്ചാണിത്. ഇതുപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ളതോ സർക്കാർ നിക്ഷേപമുള്ളതോ ആയ സ്ഥാപനങ്ങളിൽ ഖത്തരികളായ േജാലിക്കാരുടെ എണ്ണം 60 ശതമാനമാക്കി വർധിപ്പിക്കും. മൊത്തം രാജ്യത്തിന്‍റെ മാനവവിഭവശേഷിയിൽ ഖത്തരികളുടെ എണ്ണം എൺപത് ശതമാനമായി വർധിപ്പിക്കാനും കരട്നിയമം ശുപാർശ െചയ്യുന്നുണ്ട്.
തൊഴിൽ മേഖല സ്വദേശിവത്കരിക്കുേമ്പാഴും ഖത്തരികളുടെ അനുപാതം ഉയർത്തുേമ്പാഴും ഖത്തരി സ്ത്രീകളുടെ മക്കളെയും ഖത്തരി പൗരൻമാരായി പരിഗണിക്കും.
ഭരണ വികസന തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിൽ ഖത്തരിവൽക്കരണത്തിനായി നീക്കിവെക്കപ്പെട്ട തൊഴിലുകളിൽ സ്വദേശികളല്ലാത്തവരെ നിയമിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട അധികാരികളെ വിലക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.