ദോഹ: ഖത്തര്‍-ഇന്ത്യ സൗഹൃദ ബന്ധത്തിന് പുതിയ മാനം നല്‍കുന്നതാണ് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസറിന്‍െറ ഇന്ത്യ സന്ദര്‍ശനം എന്നാണ് ഇരുരാജ്യങ്ങളുടെയും വിലയിരുത്തല്‍. ഇന്ത്യയുമായി വിവിധ മേഖലകളില്‍ നിരവധി കരാറുകളില്‍ കഴിഞ്ഞ ദിവസം ഒപ്പ് വെച്ചതിനെയും ഇരുരാജ്യങ്ങളിലെ പ്രമുഖര്‍ ആഹ്ളാദത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ചും ഖത്തറിലെ ഇന്ത്യന്‍ പ്രവാസലോകം.
ചര്‍ച്ചയില്‍ 2017ല്‍ പന്ത്രണ്ട് ബില്യന്‍ ഡോളറിന്‍്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി സൂപന നല്‍കിയതും പ്രതീക്ഷകള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖത്തര്‍-ഇന്ത്യ വ്യാപാര പ്രമുഖരുമായി ഡല്‍ഹിയില്‍ നടത്തിയ അത്തായ വിരുന്നിലാണ് പ്രധാനമന്ത്രി ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം സൂചിപ്പിച്ച് സംസാരിച്ചത്. ഖത്തറിന്‍്റെ വ്യാപാര മേഖലയിലെ ഏറവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. വലിയ തോതിലുള്ള വ്യാപാര ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കടിയിലുളളത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ തടര്‍ന്ന് പോരുന്ന ബന്ധം കൂടുതല്‍ സുദൃഢമായാണ് മുമ്പോട് പോകുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഖത്തറിന്‍്റെ വ്യാപാര ശൃഖലയിലെ അഞ്ച് രാഷ്ട്രങ്ങളില്‍ പെട്ട പ്രമുഖ രാജമാണ് ഇന്ത്യയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകൃതി ഗ്യസ്, പെട്രോള്‍ തുടങ്ങിയ ഖത്തറിന്‍െറ പ്രധാന കയറ്റുമതി രാജ്യമാണിത്.
ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളിലെ വാണിജ്യ- വ്യാപാര സാധ്യത ഏറെ വര്‍ധിപ്പിച്ചതായി പൊതുവെ വിലയിരുത്തപ്പെടുന്നു. അടുത്ത ആറ് വര്‍ഷം ഖത്തറിനെ സംബന്ധിച്ച് വളര്‍ച്ചയുടെ നാളുകളാണ്. ലോക കപ്പിന് മുന്നോടിയായി ഇവിടെ വരാന്‍ പോകുന്ന വിപുലമായ പദ്ധതികള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് വലിയ സാധ്യതയായാണ് വിലയിരുത്തപ്പെടുന്നത്. ഖത്തര്‍ പ്രധാനമന്ത്രിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ഷണിച്ചിരുന്നു. ഇതുപ്രകാരമാണ് ഇപ്പോഴത്തെ സന്ദര്‍ശനം.
ഇതിനുമുമ്പ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ത്യ സന്ദര്‍ശിക്കുകയും ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ സന്ദര്‍ശിക്കുകയും ചെയ്തത് ഇരുരാജ്യങ്ങളുടെയും സൗഹൃദം ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.