ഖത്തറിൽ ചിക്കനും പച്ചക്കറികൾക്കും കസ്റ്റംസ് തീരുവ വർധിപ്പിച്ചു
ദോഹ: ഖത്തറിൽ തിരഞ്ഞെടുത്ത സാധനങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിച്ച് ഉത്തരവ്. മുറിക്കാത്ത ഫ്രഷ്, ചിൽഡ് ചിക്കൻ, ചിൽഡ് ചിക്കൻ ബ്രസ്റ്റ്, ചിക്കൻ വിങ്സ് എന്നിവയ്ക്ക് 18 ശതമാനമാണ് കസ്റ്റംസ് തീരുവ വർധിപ്പിച്ചത്. ഉൽപ്പാദനം കൂടുതലുള്ള സമയങ്ങളിൽ നിശ്ചിത പച്ചക്കറികളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ തക്കാളിയും ജനുവരി മുതൽ ഏപ്രിൽ വരെയും, നവംബർ മുതൽ ഡിസംബർ വരെയുമുള്ള കാലയളവിൽ വഴുതനങ്ങയും അടക്കം ചില പച്ചക്കറികളുടെയും ഇറക്കുമതി തീരുവയും വർധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 16-ന് ഔദ്യോഗിക ഗസറ്റിന്റെ പ്രസിദ്ധീകരിച്ച 2026 ലെ 45-ാം നമ്പർ അമീരി ഉത്തരവ് പ്രകാരമാണ് നടപടി. ഗസറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷം പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
കസ്റ്റംസ് തീരുവ വർധിപ്പിച്ചതുകൊണ്ട് മാത്രം ഉൽപന്നങ്ങളുടെ വിപണിവില ഉയരില്ല. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നശേഷമുള്ള ഇറക്കുമതി വിലയും ചില്ലറവിപണി നിരക്കുകളും പരിശോധിച്ചാലേ പുതിയ തീരുമാനത്തിന്റെ ആഘാതം വ്യക്തമാകൂ. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ ഇടം കണ്ടെത്താനും തീരുമാനം വഴിയൊരുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.