സഫാരി ഷോപ്പിങ് സെന്റർ വിസിറ്റ് ആൻഡ് വിൻ പ്രമോഷൻ വിജയികളെ തിരഞ്ഞെടുത്തപ്പോൾ
സഫാരി ഷോപ്പിങ് സെന്റർ വിസിറ്റ് ആൻഡ് വിൻ: ആദ്യ നറുക്കെടുപ്പ് വിജയിയെ തിരഞ്ഞെടുത്തു
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ ലോജിസ്റ്റിക് വില്ലേജിലെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 'വിസിറ്റ് ആൻഡ് വിൻ' 2 ഷെവർലെ ക്യാപ്റ്റിവ കാർ മെഗാ പ്രമോഷന്റെ ആദ്യ വിജയിയെ തെരഞ്ഞെടുത്തു.
സെപ്റ്റംബർ 17-ന് ലോജിസ്റ്റിക് വില്ലേജിലെ പുതിയ സഫാരി ഔട്ട്ലെറ്റിൽ നടന്ന നറുക്കെടുപ്പിൽ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. അബ്ദു റഹീമിനെ ആദ്യ വിജയിയായി തെരഞ്ഞെടുത്തു. ഒരുവിധ പർച്ചേസുകളോ മറ്റു നിബന്ധനകളോ ഇല്ലാതെ, ലോജിസ്റ്റിക് വില്ലേജിലെയും ഷഹാനിയയിലെയും പുതിയ സഫാരി ഷോപ്പിങ് സെന്റർ സന്ദർശിക്കുന്നവർക്ക് തികച്ചും സൗജന്യമായി നൽകുന്ന റാഫിൾ കൂപ്പണുകളിലൂടെയാണ് രണ്ട് ഷെവർലെ ക്യാപ്റ്റിവ കാറുകൾ സമ്മാനമായി നൽകുന്നത്. പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ 5-ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.