ദോ​​​ഹ: ഖ​​​ത്ത​​​ർ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 12ാമ​​​ത് രോ​​​ഗി സു​​​ര​​​ക്ഷാ വാ​​​ര​​ത്തി​​ന് (പേ​​​ഷ്യ​​​ന്റ് സേ​​​ഫ്റ്റി വീ​​​ക്ക്) തു​​ട​​ക്കം. 'ജീ​​​വി​​​ത​​​ത്തി​​​ന് സു​​​ര​​​ക്ഷി​​​ത​​​മാ​​​യ പ​​​രി​​​ച​​​ര​​​ണം' എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ള​​​ല്ലാ​​​ത്ത രോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​മാ​​​യ പ​​​രി​​​ച​​​ര​​​ണം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​വ​​​ണ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ട്ടു​​​മാ​​​റാ​​​ത്ത രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചി​​​കി​​​ത്സ​​​ക്കി​​​ട​​​യി​​​ൽ രോ​​​ഗി​​​ക​​​ൾ​​​ക്ക് നേ​​​രി​​​ടേ​​​ണ്ടി വ​​​ന്നേ​​​ക്കാ​​​വു​​​ന്ന സു​​​ര​​​ക്ഷാ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും, ശ്ര​​​ദ്ധി​​​ച്ചാ​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​വു​​​ന്ന ചി​​​കി​​​ത്സാ പി​​​ഴ​​​വു​​​ക​​​ളും ക​​​ണ്ടെ​​​ത്തി പ​​​രി​​​ഹ​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​ക്ക് ഊ​​​ന്ന​​​ൽ ന​​​ൽ​​​കി​​​യാ​​​ണ് ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. രോ​​​ഗി​​​യു​​​ടെ ശാ​​​രീ​​​രി​​​ക -മാ​​​ന​​​സി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി, വി​​​വി​​​ധ വൈ​​​ദ്യ​​​ശാ​​​സ്ത്ര ശാ​​​ഖ​​​ക​​​ളെ ഒ​​​രു​​​മി​​​പ്പി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ ചി​​​കി​​​ത്സാ​​​രീ​​​തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

രോ​​​ഗ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ കൃ​​​ത്യ​​​ത, സു​​​ര​​​ക്ഷി​​​ത​​​മാ​​​യ മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗം, തു​​​ട​​​ർ​​​ച്ച​​​യാ​​​യ പ​​​രി​​​ച​​​ര​​​ണം എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്കു​​​ക, രോ​​​ഗി​​​ക​​​ൾ, പ​​​രി​​​ചാ​​​ര​​​ക​​​ർ, ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ, ന​​​യ​​​രൂ​​​പ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം ച​​​ർ​​​ച്ച ചെ​​​യ്ത് കൈ​​​ക്കൊ​​​ള്ളു​​​ക, ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യും രോ​​​ഗി സു​​​ര​​​ക്ഷാ വാ​​​ര​​​ത്തി​​​ന്റെ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന്റെ ഭാ​​​ഗ​​​മാ​​​യി ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും വി​​​പു​​​ല​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ മ​​​ന്ത്രാ​​​ല​​​യം ആ​​​രം​​​ഭി​​​ക്കും. പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ ആ​​​സ്ഥാ​​​ന​​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു​​​മാ​​​യി പ്ര​​​ത്യേ​​​ക ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ത്തും. കൂ​​​ടാ​​​തെ, ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി വെ​​​ബി​​​നാ​​​റു​​​ക​​​ളും വെ​​​ർ​​​ച്വ​​​ൽ സെ​​​ഷ​​​നു​​​ക​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഖ​​​ത്ത​​​റി​​​ലെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ഹെ​​​ൽ​​​ത്ത് സെ​​​ന്റ​​​റു​​​ക​​​ളും ത ​​​ത​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും രോ​​​ഗി​​​ക​​​ൾ​​​ക്കു​​​മാ​​​യി പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ രം​​​ഗ​​​ത്തെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും രോ​​​ഗി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2014-ൽ ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഹെ​​​ൽ​​​ത്ത്‌​​​കെ​​​യ​​​ർ ക്വാ​​​ളി​​​റ്റി ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്റാ​​​ണ് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലു​​​ള്ള പേ​​​ഷ്യ​​​ന്റ് സേ​​​ഫ്റ്റി വീ​​​ക്കി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.  

Tags:    
News Summary - 12th Patient Safety Week begins in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.