ഡോം ഖത്തർ എക്സലൻസ് അവാർഡ്: നാമനിർദേശം ക്ഷണിച്ചു
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന മൽഹാർ സീസൺ 3 – ദി മലപ്പുറം ഹാർമണി -2026 ന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഖത്തറിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരെ അനുമോദിക്കുന്നു. കല, കായികം, വിദ്യാഭ്യാസം /പ്രൊഫഷണൽ നേട്ടങ്ങൾ, മാനവിക പ്രവർത്തനങ്ങൾ എന്നീ നാല് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. ഓരോ വിഭാഗത്തിലും ഒരാൾക്ക് വീതം ആകെ നാല് പുരസ്കാരങ്ങളാണ് നൽകുക.
2025 സെപ്റ്റംബർ 1 മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിലെ നേട്ടങ്ങളും സംഭാവനകളും പുരസ്കാരത്തിനായി പരിഗണിക്കും. നിലവിൽ ഖത്തറിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരെ നാമനിർദേശം ചെയ്യാം. സ്വയം നാമനിർദേശം ചെയ്യുന്നതിനൊപ്പം മറ്റൊരാളെ നാമനിർദേശം ചെയ്യുന്നതിനും അവസരമുണ്ട്. ഡോം ഖത്തറിന്റെ ഔദ്യോഗിക ഗൂഗ്ൾ ഫോം വഴിയാണ് നാമനിർദേശങ്ങൾ സമർപ്പിക്കേണ്ടത്. അവസാന തീയതി: സെപ്റ്റംബർ 20 രാത്രി 9 മണി. തിരഞ്ഞെടുക്കപ്പെടുന്ന പുരസ്കാര ജേതാക്കളെ സെപ്റ്റംബർ 25 വെള്ളിയാഴ്ച ഡി.പി.എസ് എം.ഐ.എസ് വക്റയിൽ നടക്കുന്ന മൽഹാർ സീസൺ 3 പരിപാടിയിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 30283825, 3332499, 33065549, 55262339.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.